ബിജെപി നേതാവ് എച്ച്. രാജയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി 
NATIONAL

കനിമൊഴിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശം; ബിജെപി നേതാവ് എച്ച്. രാജയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി

അപ്പീൽ ഹർജിയിൽ ജസ്റ്റിസ് ലക്ഷ്മി നാരായണൻ്റേതാണ് ഉത്തരവ്.

Author : ന്യൂസ് ഡെസ്ക്

ചെന്നൈ: കനിമൊഴിക്കെതിരായ സ്ത്രീവിരുദ്ധ പരാമർശത്തിൽ മുതിർന്ന ബിജെപി നേതാവ് എച്ച്. രാജയുടെ ശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. വിചാരണക്കോടതി വിധിച്ച ആറുമാസം തടവുശിക്ഷ മദ്രാസ് ഹൈക്കോടതി പൂർണമായും റദ്ദാക്കി.

ശിക്ഷാവിധിക്കെതിരെ രാജ സമർപ്പിച്ച അപ്പീൽ ഹർജിയിൽ ജസ്റ്റിസ് ലക്ഷ്മി നാരായണൻ്റേതാണ് ഉത്തരവ്. മുൻ തമിഴ്‌നാട് മുഖ്യമന്ത്രി എം. കരുണാനിധിയെയും മകൾ കനിമൊഴി എംപിയെയും അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള അധിക്ഷേപ ട്വീറ്റ്, പെരിയാറിൻ്റെ പ്രതിമ തകർത്തത് ന്യായീകരിച്ചുകൊണ്ടുള്ള പ്രതികരണവുമായി ബന്ധപ്പെട്ടതായിരുന്നു കേസ്.

രണ്ട് എഫ്ഐആറുകൾ ഒറ്റക്കേസായി പരിഗണിച്ചായിരുന്നു 2024 ഡിസംബറിൽ വിചാരണക്കോടതി രാജയ്ക്ക് ആറുമാസം തടവുശിക്ഷ വിധിച്ചത്. കേസിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് രണ്ടുതവണ രാജ ഹൈക്കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി വിധി രാജയ്ക്ക് അനുകൂലമായിരുന്നില്ല.

SCROLL FOR NEXT