മുംബൈയിൽ പെൺകുട്ടിക്കും യുവാവിനും നേരെ സദാചാര ആക്രമണം 
NATIONAL

മുംബൈയിൽ പെൺകുട്ടിക്കും യുവാവിനും നേരെ സദാചാര ആക്രമണം; ആൺകുട്ടിയെ വളഞ്ഞിട്ട് ആക്രമിച്ച് ഒരുസംഘം യുവാക്കൾ

പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നും പരാതിയുണ്ട്.

Author : ന്യൂസ് ഡെസ്ക്

മുംബൈ: പാർക്കിൽ ഇരുന്ന പെൺകുട്ടിക്കും യുവാവിനും നേരെ പ്രായപൂർത്തിയാകാത്ത സംഘത്തിൻ്റെ ആക്രമണം. മുംബൈയിലെ ഘട്‌കോപ്പറിലാണ് സംഭവം. യുവാവിനെ വളഞ്ഞിട്ട് മർദിക്കുന്നതിൻ്റെയും വടികൊണ്ട് അടിക്കുന്നതിൻ്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇന്നലെ വൈകുന്നേരമാണ് സംഭവം ഉണ്ടായത്.

നവി മുംബൈ സ്വദേശികളായ പെൺകുട്ടിയും യുവാവും പാർക്കിൽ ഇരിക്കുമ്പോഴാണ് പ്രായപൂർത്തിയാകാത്ത ആൺകുട്ടികളുടെ സംഘം ഇവരെ സമീപിച്ചത്. തുടർന്നുണ്ടായ വാക്കുതർക്കം പെട്ടെന്ന് കയ്യാങ്കളിയിലേക്ക് നീങ്ങുകയായിരുന്നു. യുവാവിനെ സംരക്ഷിക്കാൻ ഒപ്പമുണ്ടായിരുന്ന പെൺകുട്ടി ശ്രമിക്കുന്നതിനിടെ ഇവരെ ഉപദ്രവിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്.

ആക്രമണം നടത്തിയ കുട്ടികളുടെ മാതാപിതാക്കൾക്ക് പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. തുടർനിയമനടപടികൾക്കായി എട്ട് പേരെയും ജുവനൈൽ ജസ്റ്റിസ് ബോർഡിന് മുന്നിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

SCROLL FOR NEXT