NATIONAL

"മോദി ഭീരു, ഇന്ത്യക്ക് അപമാനം"; വിമർശിച്ച് അഭിജീത് ദിപ്കെ

നരേന്ദ്ര മോദി ഈ രാജ്യം കണ്ട ഏറ്റവും വലിയ ഭീരുവാണെന്ന് അഭിജീത് ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വോട്ട് ചോരി വിഷയത്തിൽ സിജെപിയുടെ നേതൃത്വത്തിൽ ജന്തർമന്തറിലേക്ക് പ്രതിഷേധ മാർച്ച് നടത്താനിരിക്കെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയെ രൂക്ഷമായി വിമർശിച്ച് സിജെപി സ്ഥാപകൻ അഭിജീത് ദിപ്കെ. നരേന്ദ്ര മോദി ഈ രാജ്യം കണ്ട ഏറ്റവും വലിയ ഭീരുവാണെന്ന് അഭിജീത് ദിപ്കെ മാധ്യമങ്ങളോട് പറഞ്ഞു.

മജിസ്ട്രേറ്റ് കോടതി ജാമ്യത്തിൽ വിട്ടയച്ചതിന് പിന്നാലെ പ്രധാനമന്ത്രിയെ കടന്നാക്രമിക്കുന്ന ചെറിയൊരു കുറിപ്പും അദ്ദേഹം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. "പ്രധാനമന്ത്രി എന്ന നിലയിൽ മോദി രാജ്യത്തിന് തന്നെ അപമാനമാണ്. അദ്ദേഹത്തേക്കാൾ വലിയൊരു ഭീരുവിനേയും ശല്യക്കാരൻ രാജ്യം കണ്ടിട്ടില്ല," അഭിജീത് കുറിച്ചു.

അതേസമയം, അടുത്ത ഒരു വർഷത്തേക്ക് സമാധാനലംഘനം ആയി കണക്കാക്കുന്ന ഒന്നും ചെയ്യില്ല എന്ന വ്യവസ്ഥയിലാണ് അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് രങ്ക എന്നിവരെ ഡൽഹി കൻ്റോൺമെൻ്റിലെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കോടതി വിട്ടയച്ചത്. സിജെപി നേതാക്കളുടെ തുടർന്നുള്ള ജന്തർമന്തർ 2.0 സമരരീതി എന്തായിരിക്കുമെന്ന് അറിയാനുള്ള ആകാംക്ഷയിലാണ് രാജ്യം.

നേരത്തെ തന്നെ തടവിലാക്കി ഭയപ്പെടുത്താനാകില്ലെന്ന് അഭിജീത് ദിപ്കെ പ്രതികരിച്ചിരുന്നു. ഡൽഹി പൊലീസിൻ്റെ കസ്റ്റഡിയിലിരിക്കെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സിജെപി സ്ഥാപക നേതാവിൻ്റെ ഈ പ്രതികരണം. എത്ര തടവിലിട്ടാലും അടിച്ചമർത്തിയാലും പ്രക്ഷോഭം അവസാനിപ്പിക്കില്ലെന്നും എന്തുവന്നാലും തോറ്റു കൊടുക്കില്ലെന്നും ദീപ്കെ വ്യക്തമാക്കിയിരുന്നു.

SCROLL FOR NEXT