പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം 
NATIONAL

പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം; പ്രതിപക്ഷ ബഹളത്തെ തുടർന്ന് ഇരുസഭകളും പിരിഞ്ഞു

പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങി ബഹളം വച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: ജന്തർ മന്തറിലെ യുവാക്കളുടെ പ്രതിഷേധം ഇന്നും പാർലമെൻ്റിൻ്റെ ഇരുസഭകളെയും തടസപ്പെടുത്തി. പ്രതിപക്ഷ എംപിമാർ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് ബഹളം വച്ചു. സഭാ സമ്മേളനം ആരംഭിക്കുന്നതിനു മുമ്പുതന്നെ സഭയില്‍ പ്രതിഷേധം തുടങ്ങിയിരുന്നു.

വിഷയത്തിൽ ചർച്ച ആകാമെന്ന് സ്പീക്കർ സഭയെ അറിയിച്ചെങ്കിൽ ബഹളം തുടർന്നതോടെ ലോക്സഭ നിർത്തിവച്ചു. പിന്നീട് ചേർന്നപ്പോഴും ബഹളമയമായതോടെ സഭ പിരിഞ്ഞു.

രണ്ടു മിനിട്ട് മാത്രമാണ് സഭ സമ്മേളിക്കാന്‍ കഴിഞ്ഞത്. പ്രതിപക്ഷ എംപിമാര്‍ നടുത്തളത്തില്‍ ഇറങ്ങിയതോടെ പാര്‍ലിമെൻ്റിൽ ബഹളമായി. തുടര്‍ന്ന് രാജ്യസഭയും ലോക്സഭയും ഇന്നത്തേക്ക് പിരിയുകയായിരുന്നു.

SCROLL FOR NEXT