NATIONAL

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി

ചടങ്ങിന് പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമാണ് നേതൃത്വം നൽകിയത്.

Author : ന്യൂസ് ഡെസ്ക്

അയോധ്യയിലെ രാമക്ഷേത്രത്തിൽ പാതക ഉയർത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമക്ഷേത്രത്തിന്റെ പൂര്‍ത്തീകരണം ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന്‍റെ ഭാഗമായാണ് ചടങ്ങ് നടത്തിയത്. ചടങ്ങിന് പ്രധാനമന്ത്രിയും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവതുമാണ് നേതൃത്വം നൽകിയത്. അഞ്ച് വർഷം എടുത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്.

അഞ്ച് വർഷം എടുത്താണ് ക്ഷേത്രം പണികഴിപ്പിച്ചത്. പത്ത് മണിയോടെ പ്രധാനമന്ത്രി അയോധ്യയിലെത്തി. റോഡ് ഷോ ആയാണ് മോദി ക്ഷേത്രത്തിയത്. ഡല്‍ഹി സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

സുരക്ഷയുടെ ഭാഗമായി എടിഎസ് കമാന്‍ഡോകള്‍, എന്‍എസ്ജി സ്‌നൈപ്പര്‍മാരെ വിന്യസിച്ചിരുന്നു. സൈബര്‍ വിദഗ്ധരും പ്രത്യേക സാങ്കേതിക വിദഗ്ധ സംഘങ്ങളും ഉണ്ടായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥരടക്കം 6970 പേരാണ് ചടങ്ങിൽ പങ്കെടുത്തത്. ആന്റി-ഡ്രോണ്‍ സംവിധാനവും വിദഗ്ധ പരിശോധനാ സംവിധാനവുമടക്കം ക്ഷേത്ര സമുച്ചയത്തില്‍ സ്ഥാപിച്ചിട്ടുണ്ട്.

10 അടി ഉയരവും 20 അടി നീളവുമുള്ള ത്രികോണാകൃതിയിലുള്ള കൊടിയാണ് ഉയര്‍ത്തിയത്. അയോധ്യയിലെ ചടങ്ങിന് ശേഷം അന്ന് യുപിയില്‍ താമസിക്കുന്ന മോദി മഹര്‍ഷിമാരായ വസിഷ്ഠ, വിശ്വാമിത്ര, അഗസ്ത്യ, വാല്‍മീകി, ദേവി അഹല്യ, നിഷാദ് രാജ് ഗുഹ, മാതാ ശബരി എന്നിവര്‍ക്കായി സമര്‍പ്പിച്ചിട്ടുള്ള സപ്ത മന്ദിറും സന്ദര്‍ശിക്കും.

SCROLL FOR NEXT