ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാവും വയനാട് എംപിയുമായ പ്രിയങ്ക ഗാന്ധിയുടെ മകന്‍ റെയ്ഹാന്‍ വദ്ര വിവാഹതിനാകുന്നു. കാമുകി അവിവ ബെയ്ഗുമായുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഏഴ് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. ഇരുവരുടേയും വിവാഹത്തിന് ഇരു കുടുംബങ്ങളും സമ്മതം മൂളിയതോടെയാണ് വിവാഹ നിശ്ചയം കഴിഞ്ഞത്. ഡല്‍ഹി സ്വദേശികളാണ് അവിവയുടെ കുടുംബം.
രാജീവ് ഗാന്ധിയും രാഹുല്‍ ഗാന്ധിയും പഠിച്ച ഡെറാഡൂണിലെ ഡോണ്‍ സ്‌കൂളിലാണ് റെയ്ഹാനും വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ലണ്ടനിലെ സ്‌കൂള്‍ ഓഫ് ഓറിയന്റല്‍ ആന്റ് ആഫ്രിക്കന്‍ സറ്റഡീസില്‍ ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.
രാഷ്ട്രീയ കുടുംബത്തില്‍ നിന്ന് വ്യത്യസ്തമായി കലാരംഗത്താണ് റെയ്ഹാന് താത്പര്യം. റെയ്ഹാന്റെ ചിത്രപ്രദര്‍ശനം 2021 ല്‍ ന്യൂഡല്‍ഹിയിലെ ബിക്കനീര്‍ ഹൗസില്‍ നടന്നിരുന്നു. ഫോട്ടോഗ്രഫിയിലാണ് റെയ്ഹാന് താത്പര്യം.
ഡല്‍ഹിയിലെ മോഡേണ്‍ സ്‌കൂളിലാണ് അവിവ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തുടര്‍ന്ന് ഒപി ജിന്‍ഡാല്‍ ഗ്ലോബല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മീഡിയ കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസത്തില്‍ ബിരുദം നേടി. ദേശീയ ഫുട്‌ബോള്‍ താരം കൂടിയാണ് അവിവ.