ഡൽഹിയിലും മുംബൈയിലും ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ സമരം Source: ANI
NATIONAL

ഡൽഹിയിൽ നിരോധനാജ്ഞ, 11 മെട്രോ സ്റ്റേഷനുകൾ അടച്ചു; ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഡൽഹിയിലും മുംബൈയിലും പ്രതിഷേധ സമരം

സിജെപിയുടെ നേതൃത്വത്തിൽ വൈകിട്ട് നാല് മണിക്ക് സമരപരിപാടികൾ ആരംഭിക്കും.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് ഇന്ന് രാജ്യവ്യാപക സമരങ്ങൾ അരങ്ങേറും. ജന്തർ മന്തറിൽ പ്രഖ്യാപിച്ച വൻ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സെൻട്രൽ ഡൽഹിയിലെ 11 മെട്രോ സ്റ്റേഷനുകളുടെ പ്രവേശന-പുറത്തുകടക്കൽ കവാടങ്ങൾ ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ താൽക്കാലികമായി അടച്ചു.

സ്ഥിതിഗതികൾ ശാന്തമാക്കാൻ ഡൽഹിയിൽ നിരോധനാജ്ഞ പുറപ്പെടുവിക്കുകയും ജന്തർ മന്തറിലും പരിസരങ്ങളിലും കനത്ത പൊലീസ് - സായുധ സേനാ വിന്യാസം ഏർപ്പെടുത്തുകയും ചെയ്തു. ഓൾ ഇന്ത്യ സ്റ്റുഡൻ്റസ് അസോസിയേഷൻ, ആം ആദ്മി പാർട്ടി, യൂത്ത് കോൺഗ്രസ് തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിലാണ് പ്രതിഷേധത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. എന്നാൽ ഇതിന് പൊലീസ് അനുമതി നിഷേധിച്ചിട്ടുണ്ട്.

ഇതിനുപുറമെ ഇന്ത്യാ സഖ്യത്തിൻ്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി ജില്ലാ മജിസ്‌ട്രേറ്റ് ആസ്ഥാനങ്ങളിലേക്ക് ‘ജനാധിപത്യ സംരക്ഷണ മാർച്ച്’ ഇന്ന് നടക്കും. മുംബൈയിൽ കോക്രോച്ച് ജനതാ പാർട്ടി പ്രഖ്യാപിച്ച പ്രതിഷേധം പൊലീസിൻ്റെ വിലക്ക് മറികടന്നും നടക്കും. മുംബൈ ദാദറിലെ ശിവാജി പാർക്കിൽ വൈകിട്ട് നാല് മണിക്ക് സമരം സംഘടിപ്പിക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദീപ്കെ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് നഗരത്തിലുടനീളം പൊലീസ് സുരക്ഷ കർശനമാക്കിയിട്ടുണ്ട്.

SCROLL FOR NEXT