"ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു"; പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഫ്ലൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിന് അഭിനന്ദനപ്രവാഹം
Prime Minister Narendra Modi congratulates Pilot Smith Machar
പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി
Published on: 
Updated on: 

ഡൽഹി: ഫ്ളൈ ദുബായ് വിമാന ദുരന്തം തടഞ്ഞ ധീരനായ ഇന്ത്യൻ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുരുതരമായി പരിക്കേറ്റിട്ടും മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനായി അദ്ദേഹം കാട്ടിയ ധൈര്യം അഭിനന്ദനാർഹമാണെന്ന് മോദി പറഞ്ഞു.

നൂറുകണക്കിന് ആളുകളുടെ ജീവനാണ് ഇതിലൂടെ താങ്കൾ രക്ഷിച്ചതെന്നും പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ നിങ്ങളെയോർത്ത് അഭിമാനിക്കുന്നു, അതിവേഗം സുഖംപ്രാപിക്കട്ടെയെന്നും മോദി എക്‌സിൽ കുറിച്ചു.

Prime Minister Narendra Modi congratulates Pilot Smith Machar
ഹോട്ടലുകൾക്ക് തിരിച്ചടി; വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി

ദുബായിൽ നിന്ന് ഇസ്രയേൽ തലസ്ഥാനമായ ടെൽ അവീവിലേക്കു പറന്ന ഫ്ലൈ ദുബായ് വിമാനത്തിലാണ് ബുധനാഴ്ച നടുക്കുന്ന സംഭവങ്ങൾ അരങ്ങേറിയത്. വിമാനത്തിലെ ഒമാൻ പൗരനായ പൈലറ്റുമാരിലൊരാൾ സഹപൈലറ്റിനെ ആക്രമിക്കുകയും കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്യുകയായിരുന്നു. പൈലറ്റ് ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ക്യാപ്റ്റൻ മച്ചാറിന് ഇതിനിടെ ഗുരുതരമായി പരിക്കേറ്റു.

തുടർന്ന് യാത്രക്കാരും ജീവനക്കാരും ചേർന്ന് അക്രമംകാട്ടിയ പൈലറ്റിനെ കീഴ്‌പ്പെടുത്തി. വിമാനത്തിനുള്ളിൽ യാത്രക്കാരായി ഉണ്ടായിരുന്ന മറ്റു രണ്ടു പൈലറ്റുമാർ വിമാനത്തിൻ്റെ നിയന്ത്രണം ഏറ്റെടുത്ത് സുരക്ഷിതമായി സൗദി അറേബ്യയിലെ തബൂക്കിൽ തിരിച്ചിറക്കുകയായിരുന്നു.

ആക്രമണത്തിൽ കുത്തേറ്റ ക്യാപ്റ്റൻ മച്ചാറിൻ്റെ ആരോഗ്യ നില ഗുരുതരമായിരുന്നു. വിമാനത്തിലുണ്ടായിരുന്ന ഒരു ഇസ്രയേലി ദന്തഡോക്ടറാണ് പരിക്കേറ്റ ക്യാപ്റ്റന് അടിയന്തര ചികിത്സ നൽകിയത്. മുംബൈ സ്വദേശിയാണ് ക്യാപ്റ്റൻ മച്ചാർ. ബോയിങ് 737 വിമാനങ്ങൾ പറത്തുന്നതിൽ 13 വർഷത്തിലേറെ പ്രവൃത്തിപരിചയമുണ്ട്. 2022 ജൂണിലാണ് യുഎഇയിലെ വിമാനക്കമ്പനിയായ ഫ്ലൈദുബായിൽ ക്യാപ്റ്റനായി ചേർന്നത്.

Prime Minister Narendra Modi congratulates Pilot Smith Machar
അറബിക്കടലിൽ വന്‍ ലഹരിവേട്ട; 3,000 കോടി രൂപയുടെ 526 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി, അഞ്ച് പാക് സ്വദേശികള്‍ പിടിയില്‍
News Malayalam 24x7
newsmalayalam.com