ഹോട്ടലുകൾക്ക് തിരിച്ചടി; വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി

വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു.
Price of commercial LPG cylinder increased
വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടിSource: Screengrab
Published on: 
Updated on: 

ഡൽഹി: രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കൂട്ടി. 19 കിലോ ഗ്രാം സിലിണ്ടറിന് 62 രൂപ അൻപത് പൈസയാണ് കൂടിയത്. ഇന്ന് മുതല്‍ വില വർധന നിലവിൽ വന്നു.

ഇതോടെ കൊച്ചിയിൽ വാണിജ്യ എൽപിജി സിലിണ്ടർ വില 2,852 രൂപയായി. ചെന്നൈയിൽ സിലിണ്ടറിന് 66.50 രൂപ വർധിച്ചു. കോഴിക്കോട് 2,860.5 രൂപയും, തിരുവനന്തപുരത്ത് 2,849 രൂപയുമാണ് പുതുക്കിയ നിരക്ക്.

Price of commercial LPG cylinder increased
അറബിക്കടലിൽ വന്‍ ലഹരിവേട്ട; 3,000 കോടി രൂപയുടെ 526 കിലോഗ്രാം ലഹരിമരുന്ന് പിടികൂടി, അഞ്ച് പാക് സ്വദേശികള്‍ പിടിയില്‍

നവരാത്രി ആഘോഷങ്ങൾക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വില വർധന രാജ്യമെങ്ങുമുള്ള ഹോട്ടൽ മേഖലയെ ബാധിക്കും. ഹോട്ടലുകൾ, റെസ്റ്റോറൻ്റുകൾ, കാറ്ററിങ് സ്ഥാപനങ്ങൾ, ചെറുകിട വാണിജ്യ സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനച്ചെലവ് കുതിച്ചുയരും.

അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയിലിൻ്റെയും എൽപിജിയുടെയും വിലയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന മാറ്റവുമാണ് സാധാരണയായി എൽപിജി വില വർധനവിന് കാരണം.

Price of commercial LPG cylinder increased
വിദ്യാഭ്യാസ മേഖലയില്‍ ആർഎസ്‌എസ് അജണ്ട ചെറുക്കണം, സ്വയം മാതൃകയാകണം; സംസ്ഥാനങ്ങൾക്ക് നിർദേശം നൽകി കോണ്‍ഗ്രസ്
News Malayalam 24x7
newsmalayalam.com