പ്രധാനമന്ത്രിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി  
NATIONAL

"മിസ്റ്റർ മോദി കള്ളം പറയുന്നത് നിർത്തൂ, പ്രധാനമന്ത്രിയായി തുടരുന്നത് വിദേശ ശക്തികളുടെ സഹായത്തോടെ"; തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് രാഹുൽ ഗാന്ധി

പ്രധാനമന്ത്രിയുടെ സാമ്പത്തിക സംവിധാനം നിയന്ത്രിക്കുന്നത് വിദേശികളാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ തുറന്ന സംവാദത്തിന് വെല്ലുവിളിച്ച് ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രി നരേന്ദ്ര മോദി വിദേശ സഹായത്തോടെയാണ് അധികാരത്തിൽ വന്നതെന്നും വിദേശ ശക്തികളുടെ പിന്തുണയോടെയാണ് പ്രധാനമന്ത്രി പദത്തിൽ തുടരുന്നതെന്നും രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യത്തോട് കള്ളം പറയുന്നത് അവസാനിപ്പിക്കണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ വെല്ലുവിളി. ഇന്ത്യയുടെ സാമ്പത്തിക വ്യവസ്ഥ പൂർണമായും വിദേശികളുടെ നിയന്ത്രണത്തിലാണെന്നും രാഹുൽ കുറ്റപ്പെടുത്തി. ഈ വിഷയങ്ങളിൽ ഏത് വേദിയിലും ഏത് സമയത്തും താനുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയെ വെല്ലുവിളിച്ചു. എന്നാൽ പ്രധാനമന്ത്രി ഈ വെല്ലുവിളി സ്വീകരിക്കാൻ ധൈര്യപ്പെടില്ലെന്നും രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു.

പ്രതിപക്ഷ പാർട്ടികൾ വിദേശ ശക്തികളുടെ സഹായത്തോടെ രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിൽ നടത്തിയ പ്രസംഗത്തിന് പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയുമായാണ് രാഹുൽ ഗാന്ധി രംഗത്തെത്തിയത്.

SCROLL FOR NEXT