പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രാജ്‌നാഥ് സിങ് 
NATIONAL

"ജനാധിപത്യത്തെ അട്ടിമറിച്ച് ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം കൊണ്ടുവരാൻ നീക്കം"; പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ രാജ്‌നാഥ് സിങ്

കോൺഗ്രസും പ്രതിപക്ഷ കക്ഷികളും യുവാക്കളെ കൂട്ടുപിടിച്ച് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളി വിടുന്നുവെന്ന് രാജ്‌നാഥ് സിങ് ആരോപിച്ചു.

Author : ന്യൂസ് ഡെസ്ക്

ലഖ്നൗ: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിപക്ഷ പ്രതിഷേധങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കോൺഗ്രസും പ്രതിപക്ഷ കക്ഷികളും യുവാക്കളെ കൂട്ടുപിടിച്ച് രാജ്യത്തെ അരാജകത്വത്തിലേക്ക് തള്ളി വിടുന്നു. ബംഗ്ലാദേശ് മാതൃകയിൽ ഭരണമാറ്റം കൊണ്ടുവരാനാണ് അവരുടെ ആഗ്രഹമെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു.

ജനാധിപത്യത്തെ തകർക്കുകയും രാജ്യം കത്തിക്കുകയുമാണ് ഏക അജണ്ടയെന്ന് വ്യക്തം. നേഹാ ബോറയുടെ ബംഗ്ലാദേശ് പ്രക്ഷോഭാനുകൂല പരാമർശത്തെ ചൂണ്ടിക്കാണിച്ചാണ് മന്ത്രി വിമർശനം ഉന്നയിച്ചത്. രാഹുൽ ഗാന്ധി തടസരാഷ്ട്രീയമാണ് നടത്തുന്നതെന്നും ജനഹിതം മാനിക്കണമെന്നും കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു.

രാഷ്ട്രീയ നേട്ടങ്ങൾക്കായി കോൺഗ്രസ് യുവാക്കളെ കരുവാക്കി ഉപയോഗിക്കുകയാണ്. ഇത് മാപ്പില്ലാത്ത കുറ്റമാണ്. 1975-ലെ അടിയന്തരാവസ്ഥയും, 1984-ൽ ഇന്ദിരാ ഗാന്ധിയുടെ വധത്തിന് പിന്നാലെ നടന്ന സിഖ് വിരുദ്ധ കലാപവും അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി.1993-ൽ തെരഞ്ഞെടുപ്പ് കമ്മീഷനിൽ രാത്രിയോടെ മാറ്റങ്ങൾ വരുത്തി അതിനെ സ്വന്തം നിയന്ത്രണത്തിലുള്ള സ്ഥാപനമാക്കി മാറ്റാൻ കോൺഗ്രസ് ശ്രമിച്ചുവെന്നും രാജ്‌നാഥ് സിങ് ആരോപിച്ചു. മുൻ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ എൻ. ഗോപാലസ്വാമി രാഷ്ട്രപതിക്കു നൽകിയ പരാതിക്ക് പിന്നാലെയും തെരഞ്ഞെടുപ്പ് കമ്മീഷണർ നവീൻ ചൗളയെ കോൺഗ്രസ് സംരക്ഷിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

SCROLL FOR NEXT