പ്രതീകാത്മക ചിത്രം 
NATIONAL

എച്ച്ഐവി ബാധിതയായ പെണ്‍ക്കുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സംഭവം ലാത്തൂരിലെ അഭയകേന്ദ്രത്തിൽ

HIV ബാധിച്ച കുട്ടികളെ പാർപ്പിക്കുന്ന അഭയ കേന്ദ്രമായ സെവാലെയിൽ വെച്ചാണ് 16 വയസുകാരി പീഡനത്തിരയായത്.

Author : ന്യൂസ് ഡെസ്ക്

മഹാരാഷ്ട്ര: ലാത്തൂരിലെ അഭയ കേന്ദ്രത്തിൽ വെച്ച് എച്ച്ഐവി ബാധിതയായ തന്നെ രണ്ട് കൊല്ലമായി പീഡിപ്പിച്ചുവെന്നും ഗർഭിണിയായപ്പോള്‍ ഗർഭഛിദ്രത്തിന് വിധേയയാക്കിയെന്നും ആരോപണവുമായി പെണ്‍ക്കുട്ടി.

എച്ച്ഐവി ബാധിച്ച കുട്ടികളെ പാർപ്പിക്കുന്ന അഭയ കേന്ദ്രമായ സെവാലെയിൽ വെച്ചാണ് 16 വയസുകാരി പീഡനത്തിരയായത്. പെണ്‍ക്കുട്ടിക്ക് സുഖമില്ലാതെ ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് 4 മാസം ഗർഭിണിയാണെന്ന് തിരിച്ചറിയുന്നത്. തുടർന്ന്, പെണ്‍കുട്ടിയുടെ സമ്മതമില്ലാതെ ഡോക്ടർ ഗർഭഛിദ്രം നടത്തിയെന്നും, ഇക്കാര്യം ആരോടും പറയരുതെന്ന് ഭീഷണിപ്പെടുത്തിയെന്നുമാണ് പരാതിയിൽ പറയുന്നു.

തുടർന്ന് പെണ്‍ക്കുട്ടി അധികൃതർക്ക് കത്തെഴുതി പരാതിപ്പെട്ടിയിൽ ഇട്ടെങ്കിലും അവർ അത് കീറി കളഞ്ഞു. സംഭവത്തിൽ സെവാലെയുടെ സ്ഥാപകൻ, രവി ബാപറ്റ്ലെ, സൂപ്രണ്ട്, രചന ബപട്ലെ, ജീവനക്കാരായ അമിത് മഹാമുനി, പൂജ വാഗ്മരെ എന്നിവരും അറസ്റ്റിലായി. 'ഹാപ്പി ഹോം ഫോർ ചിൽഡ്രൻ' എന്നാണ് സെവാലെയുടെ ടാഗ്‌ലൈന്‍. 23 ആണ്‍ക്കുട്ടികളും, 7 പെണ്‍ക്കുട്ടികളുമാണ് ഇവിടെ താമസിക്കുന്നത്. ഇവരെല്ലാം എച്ച്ഐവി ബാധിതരുമാണ്.

SCROLL FOR NEXT