ഗ്രേറ്റർ നോയ്‌ഡയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപതു പേർക്ക് ദാരുണാന്ത്യം 
NATIONAL

ഗ്രേറ്റർ നോയ്‌ഡയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒൻപതു പേർക്ക് ദാരുണാന്ത്യം; അപകടം എയർ കണ്ടീഷൻ പൊട്ടിത്തെറിച്ച്

യമുന എക്‌സ്പ്രസ്‌വേയിൽ ബുധനാഴ്ച രാത്രിയാണ് അപകടം ഉണ്ടായത്.

Author : ന്യൂസ് ഡെസ്ക്

ലഖ്നൗ: ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയ്‌ഡയിൽ ടൂറിസ്റ്റ് ബസിന് തീപിടിച്ച് ഒരു സ്ത്രീ ഉൾപ്പെടെ ഒൻപതു പേർക്ക് ദാരുണാന്ത്യം. വാഹനത്തിലെ എയർ കണ്ടീഷൻ പൊട്ടിത്തെറിച്ച് തീപിടിച്ചതെന്നാണ് സൂചന. യമുന എക്‌സ്പ്രസ്‌വേയിൽ ഇന്നലെ രാത്രിയാണ് അപകടം ഉണ്ടായത്.

35 യാത്രക്കാരുമായി പോയ ബസിൽ പെട്ടെന്ന് തീപ്പിടിത്തമുണ്ടാകുകയായിരുന്നു. പൊട്ടിത്തെറിയുണ്ടായതോടെ എൻജിന്റെ ലൂബ്രിക്കേഷൻ ഓയിലിന് തീപിടിക്കുകയും ഇത് അതിവേഗം പടരുകയും ചെയ്തുവെന്നാണ് വിവരം.

അപകടസമയത്ത് യാത്രക്കാരിൽ ഭൂരിഭാഗം പേരും ഉറക്കത്തിലായിരുന്നു. തീ പടർന്നതോടെ പലരും ബസിൻ്റെ ജനാലവഴി ചാടി രക്ഷപ്പെടാൻ ശ്രമിച്ചിരുന്നു. ദുരന്തത്തിൽ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നടുക്കം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ടുലക്ഷം രൂപവീതം നഷ്ടപരിഹാരവും പരിക്കേറ്റവർക്ക് അൻപതിനായിരം രൂപ സഹായധനവും സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.

SCROLL FOR NEXT