വിസാ കാലാവധി 
NATIONAL

ഇറാൻ-ഇസ്രയേൽ സംഘർഷം: ഇന്ത്യയിൽ തങ്ങുന്ന വിദേശികളുടെ വിസാ കാലാവധി 30 ദിവസത്തേക്ക് നീട്ടും

അധിക ദിവസം ഇന്ത്യയിൽ തങ്ങുന്നതിന് പിഴ ഈടാക്കില്ല

Author : ന്യൂസ് ഡെസ്ക്

ഡൽഹി: പശ്ചിമേഷ്യയിലെ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ തങ്ങുന്ന വിദേശികളുടെ വിസാകാലാവധി 30 ദിവസത്തേക്ക് നീട്ടി നൽകും. ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് ആണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. ഗൾഫ് മേഖലയിലെ സംഘർഷത്തെ തുടർന്ന് വിമാന യാത്ര തടസ്സപ്പെട്ടതിനാൽ ഇന്ത്യ വിടാൻ കഴിയാത്ത വിദേശികൾക്ക് തീരുമാനം ആശ്വാസമാകുമെന്ന് കോൺസുലേറ്റ് ജനറൽ പറഞ്ഞു.

കാലാവധി കഴിയാറായ എല്ലാ തരത്തിലുള്ള വിസകളും ഒരു മാസത്തേക്ക് നീട്ടുമെന്നും പശ്ചിമേഷ്യൻ സംഘർഷം മൂലം തിരികെ പോകാൻ കഴിയാതെ വരികയും തുടർന്ന് വിസാകാലവധി കഴിയുകയും ചെയ്തവരിൽ നിന്ന് പിഴ ഈടാക്കില്ലെന്നുമാണ് ഉത്തരവിൽ പറയുന്നത്. ഇവർക്ക് എക്സിറ്റ് പെർമിറ്റ് അനുവദിക്കുമെന്നും കോൺസുലേറ്റ് അറിയിച്ചു.

എക്സിറ്റ് പെർമിറ്റിന് അപേക്ഷിക്കാത്തതും വിസാ കാലാവധി നീട്ടുന്നതും കുടിയേറ്റ നിയമത്തിൻ്റെ ലംഘനമായി കാണില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. വ്യോമാതിർത്തിയിലെ തടസ്സങ്ങൾ കാരണം ഇന്ത്യയിലേക്ക് വഴി തിരിച്ചു വിടുന്ന വിമാനങ്ങളിൽ എത്തുന്ന വിദേശികൾക്ക് താൽക്കാലിക ലാൻ്റിംഗ് പെർമിറ്റ് നൽകുമെന്നും കോൺസുലേറ്റ് വ്യക്തമാക്കി.

SCROLL FOR NEXT