ഹൾക്ക് ഹോഗൻ 
NEWSROOM

WWE ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു

ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

Author : ന്യൂസ് ഡെസ്ക്

ുടങ്ങി്WWE ഇതിഹാസം ഹൾക്ക് ഹോഗൻ അന്തരിച്ചു (71 ). ഫ്ലോറിഡയിലെ ക്ലിയർവാട്ടറിലുള്ള വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണെമന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ. WWE-യാണ് ഹൊഗന്‍റെ വിയോഗം സോഷ്യൽ മീഡിയയിലൂടെ സ്ഥിരീകരിച്ചത്.

ടെറി ജീന്‍ ബൊലിയ എന്നാണ് ഹൾക്ക് ഹോ​ഗന്‍റെ യഥാർഥ പേര്. എണ്‍പതുകളിലെ പ്രമുഖ ഗുസ്തി താരമായിരുന്ന ഇദ്ദേഹം പിന്നീട് അഭിനയത്തിലേക്കും ചുവടുവെച്ചിരുന്നു. നോ ഹോൾഡ്സ് ബാരെഡ് , സബർബൻ കമാൻഡോ , മിസ്റ്റർ നാനി തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചു. ഹൊഗൻ നോസ് ബെസ്റ്റ് എന്ന ജനപ്രിയ റിയാലിറ്റി പരമ്പരയിലും അദ്ദേഹം ഭാഗമായി.

അതേസമയം, ഹോ​ഗന്‍റെ മരണം സംബന്ധിച്ച് കുടുംബത്തിന്‍റെ ഭാ​ഗത്ത് നിന്ന് സ്ഥിരീകരങ്ങൾ ഒന്നുമുണ്ടായിട്ടില്ല. താരം കോമയിലാണെന്നും, മരണക്കിടക്കയിലാണെന്നുമെല്ലാം പല വാർത്തകളും നേരത്തെ പ്രചരിച്ചിരുന്നു. ഹൃദയ സംബന്ധമായി ഒരു ശസ്ത്രക്രിയ നടത്തിയതോടെയാണ് ഇത്തരം വാർത്തകൾ പ്രചരിച്ചത്. അദ്ദേഹത്തിന്റെ പങ്കാളി ആ വാർത്തൾ നിഷേധിക്കുകയും ചെയ്തിരുന്നു.

SCROLL FOR NEXT