ആപ്പിള്‍ ഉല്‍പ്പന്നങ്ങളില്‍ സുരക്ഷാ വീഴ്ചയ്ക്കുള്ള സാധ്യതകളുണ്ടെന്ന മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് (സിഇആര്‍ടി -ഇന്ത്യ) ടീമാണ് മുന്നറിയിപ്പുമായി രംഗത്ത് വന്നിരിക്കുന്നത്.
ALSO READ: ആഗോള പ്രതിസന്ധിയിൽ ഖേദമറിയിച്ച് ക്ലൗഡ് സ്ട്രൈക്ക്; ഒപ്പം കരാറുകാർക്ക് സമാശ്വാസ സമ്മാനവും
ഉപഭോക്താവിന്റെ സ്വകാര്യ വിവരങ്ങള്‍ ശേഖരിക്കാനും സര്‍വീസ് നിലയ്ക്കാനും സുരക്ഷാ സംവിധാനങ്ങളെ മറികടക്കാനും ഹാക്കര്‍മാരെ അനുവദിക്കുന്ന ഒന്നലധികം കേടുപാടുകള്‍ ആപ്പിള്‍ ഉല്പ്പന്നങ്ങളിലുണ്ടെന്നാണ് കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീം കണ്ടെത്തിയിരിക്കുന്നത്.
ആപ്പിള്‍ സോഫ്റ്റ്വെയറുകളായ ഐഒഎസ്, ഐപാഡ് ഒഎസ് എന്നിവയുടെ 17.6, 16.7.9 എന്നീ വേര്‍ഷനുകളും മാക്ക് ഒഎസ് സൊനോമ വേര്‍ഷന്‍ 14.6, മാക്ക് ഒഎസ് വെന്‍ച്യൂറ വേര്‍ഷന്‍ 13.6.8, മാക്ക് ഒഎസ് മോണ്ടെറി വേര്‍ഷന്‍ 12.7.6, വാച്ച് ഒഎസ് 10.6, ടിവി ഒഎസ് വേര്‍ഷന്‍ 17.6, വിഷന്‍ ഒഎസില്‍ 1.3യ്ക്ക് മുമ്പുള്ള വേര്‍ഷനുകള്‍ എന്നിവയ്ക്കാണ് അപകട സാധ്യതയുണ്ടെന്ന് കരുതുന്നത്.
ഉല്‍പ്പന്നങ്ങളുടെ അപകടനില ഉയര്‍ന്നതാണെന്നാണ് സിഇആര്‍ടി -ഇന്ത്യ ടീം പറയുന്നത്. ആപ്പിളിനോട് ആവശ്യമായ സോഫ്റ്റ്വെയര് അപ്ഡേറ്റുകള് നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.