WORLD

ഗാസയിൽ മാധമപ്രവർത്തകൻ്റെ ജീവനെടുത്ത് വ്യോമാക്രമണം; കൊല്ലപ്പെട്ടത് ഹമാസ് ഭീകരൻ എന്ന് ഇസ്രയേൽ

മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.

Author : ന്യൂസ് ഡെസ്ക്

ഗാസ സിറ്റി: വീണ്ടും മാധമപ്രവർത്തകൻ്റെ ജീവനെടുത്ത് ഇസ്രയേൽ വ്യോമാക്രമണം. അൽ ജസീറ ക്യാമറാമാൻ അഹമ്മദ് വിഷ്വാ ആണ് മരിച്ചത്. അഹമ്മദിൻ്റെ ഭാര്യയും മരിച്ചതായി റിപ്പോർട്ട്. മധ്യ ഗാസയിലെ അൽ-ബുറൈജ് അഭയാർഥി ക്യാമ്പിലാണ് ആക്രമണം നടന്നത്.

2023 ഒക്ടോബറിൽ ഇസ്രയേലിൻ്റെ യുദ്ധം ആരംഭിച്ചതിനുശേഷം ഗാസയിൽ കൊല്ലപ്പെടുന്ന 12-ാമത്തെ അൽ ജസീറ മാധ്യമ പ്രവർത്തകനാണ് അഹമ്മദ് വിഷ്വാ. ഏപ്രിൽ 8 ന് വാഹനത്തിൽ സഞ്ചരിക്കവേ അഹമ്മദ് വിഷ്വയുടെ സഹോദരൻ മുഹമ്മദ് വിഷ്വയും ഇസ്രയേൽ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു എന്ന് അൽ ജസീറ റിപ്പോർട്ട് ചെയ്തു.

അഹമ്മദ് വിഷ്വാ പ്രധാന ഭീകരവാദി ആണ്. ആയതിനാലാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നാണ് ഇസ്രയേൽ സൈന്യത്തിൻ്റെ അവകാശവാദം. മാധ്യമപ്രവർത്തകരെ ലക്ഷ്യം വച്ചുള്ളതും സത്യത്തിൻ്റെ ശബ്ദം നിശബ്ദമാക്കുന്നതുമായ ഇസ്രയേലിൻ്റെ വ്യവസ്ഥാപിത നയത്തിൻ്റെ ഭാഗമായി മുഹമ്മദ് വിഷ്വയെ കൊലപ്പെടുത്തിയതിനെ അൽ ജസീറ അപലപിച്ചു.

അഹമ്മദ് വിഷ്വാ ഹമാസ് ഭീകരൻ ആണെന്ന് കാണിച്ച് ഇസ്രയേൽ പ്രസ്താവന ഇറക്കുകയും ചെയ്തു. എന്നാൽ ഇസ്രയേലിൻ്റെ ആരോപണം തികച്ചും അടിസ്ഥാന രഹിതമാണെന്ന് അൽ ജസീറ വ്യക്തമാക്കി. ഗാസയിലെ അൽ ജസീറ പത്രപ്രവർത്തകർക്കും ക്യാമറാമാൻമാർക്കും എതിരെ നടത്തുന്ന കുറ്റകൃത്യങ്ങളെ ന്യായീകരിക്കാൻ ഇസ്രയേൽ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുകയാണ് എന്നും അൽ ജസീറ ആരോപിച്ചു.

SCROLL FOR NEXT