വാഷിങ്‌ടൺ: ക്യൂബയ്ക്ക് വീണ്ടും മുന്നറിയിപ്പുമായി യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപ്. വെനസ്വേലയിൽ നിന്നും ക്യൂബയ്ക്ക് ഇനി എണ്ണയോ പണമോ ലഭിക്കില്ലെന്നാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിൻ്റെ മുന്നറിയിപ്പ്. അധികം വൈകാതെ തന്നെ ക്യൂബ യുഎസുമായി കരാറിലെത്തണമെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു.
എണ്ണയ്ക്കും പണത്തിനും പകരമായി രണ്ട് വെനസ്വേലൻ ഏകാധിപതികൾക്കും ക്യൂബയാണ് സുരക്ഷയൊരുക്കിയതെന്നാണ് ട്രംപ് കുറിപ്പിൽ ആരോപിച്ചത്. എന്നാൽ വെനസ്വേലക്ക് ഇനി ലോകത്തിലെ ഏറ്റവും വലിയ സൈനിക ശക്തിയായ യുഎസിന്‍റെ സുരക്ഷയുണ്ട്. വെനസ്വേലയുടെ എണ്ണയും പണവും ഉപയോഗിച്ചാണ് ക്യൂബ ഇത്രയും കാലം ജീവിച്ചതെന്നും ട്രംപ് പോസ്റ്റിൽ കുറിച്ചു. ക്യൂബയുടെ ഏറ്റവും വലിയ എണ്ണ വിതരണക്കാരാണ് വെനസ്വേല.
പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ യുഎസ് സൈന്യം പിടികൂടിയതിനുശേഷം, രാജ്യത്ത് നിന്നുള്ള എണ്ണ യുഎസിലേക്ക് അയയ്ക്കാനുള്ള ട്രംപിൻ്റെ ശ്രമം വിജയിച്ചിരുന്നു.
എന്ത് ധാരണയിലാണ് ക്യൂബ എത്തേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ക്യൂബയുടെ പ്രസിഡൻ്റാകുമെന്നും, അത് വളരെ നല്ല ആശയമാണെന്നും ട്രംപ് പറഞ്ഞിരുന്നു.
എന്ത് ധാരണയിലാണ് ക്യൂബ എത്തേണ്ടത് എന്നതിനെ കുറിച്ച് ട്രംപ് വ്യക്തമാക്കിയിട്ടില്ലെങ്കിലും ക്യൂബയില്‍ സൈനിക നടപടിയുടെ ആവശ്യമില്ലെന്നും രാജ്യം തകര്‍ച്ചയുടെ വക്കിലാണെന്നും ട്രംപ് മുമ്പ് പറഞ്ഞിരുന്നു. എത്ര നാള്‍ അവര്‍ക്ക് പിടിച്ചു നില്‍ക്കാനാകുമെന്ന് അറിയില്ല. പക്ഷെ, അവര്‍ക്ക് യാതൊരു വരുമാനവുമില്ല. വെനസ്വേലയുടെ എണ്ണയില്‍ നിന്നാണ് ക്യൂബ കഴിഞ്ഞിരുന്നതെന്നും ട്രംപ് പറഞ്ഞിരുന്നു.