WORLD

ജനകീയ പ്രക്ഷോഭത്തിനിടെ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്താൻ ഫ്രഞ്ച് പ്രധാനമന്ത്രി; ഗൾഫിലെത്തി വമ്പൻ കരാറുകളിൽ ഒപ്പുവച്ച് മക്രോൺ

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ രാജ്യത്തെ വിവിധ നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

Author : ന്യൂസ് ഡെസ്ക്

പാരീസ്: ഫ്രാൻസിൽ പ്രക്ഷോഭങ്ങൾ ആളിക്കത്തുന്നതിനിടെ വിവിധ ട്രേഡ് യൂണിയനുകളുമായി ചർച്ച നടത്താൻ ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർണു. ഇന്ന് നടക്കുന്ന ചർച്ചയിൽ സി.എഫ്.ഡി.ടി, സി.ജി.ടി തുടങ്ങിയ അഞ്ചിലധികം യൂണിയനുകൾ പങ്കെടുക്കും. സമാധാനപരമായ പ്രതിഷേധങ്ങളെ കുറിച്ച് ചർച്ച ചെയ്യുന്നതിനും സമരത്തെ ദുരുദ്ദേശ്യത്തോടെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നവരെ തുറന്നു കാട്ടുന്നതിനുമാണ് ചർച്ചയെന്ന് യൂണിയനുകൾക്ക് അയച്ച കത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.

ആഭ്യന്തര മന്ത്രി ലോറൻ്റ് നുനെസും യോഗത്തിൽ പങ്കെടുക്കും. അതേസമയം ശനിയാഴ്ച പ്രഖ്യാപിച്ച പ്രതിഷേധത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് ഫ്രഞ്ച് ഹൈസ്കൂൾ വിദ്യാർഥി സംഘടനകളും'യെല്ലോ വെസ്റ്റ്' സംഘവും. ഇന്ന് നടക്കുന്ന ചർച്ച വിദ്യാർഥി സംഘടനകൾ ബഹിഷ്കരിച്ചിട്ടുണ്ട്.

അതേസമയം, രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഗൾഫ് പര്യടനത്തിലൂടെ വമ്പൻ കരാറുകളിൽ ഒപ്പ് വച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ. യുദ്ധം കാരണം ഊർജ മേഖല പ്രതിസന്ധി നേരിടുമ്പോൾ തടസ്സമില്ലാത്ത ഊർജ്ജ വിതരണം ഉറപ്പാക്കാനുള്ള കരാറുകൾക്കാണ് പ്രധാന ഊന്നൽ. യുഎഇ എണ്ണക്കമ്പനികളുമായി വിവിധ കരാറുകൾക്ക് പുറമെ ബഹ്റൈനുമായി ആണവോർജ മേഖലയിലും കരാർ ഒപ്പിട്ടു.

രാജ്യത്ത് പ്രക്ഷോഭം ശക്തമാകുന്നതിനിടെ ഗൾഫ് പര്യടനത്തിലൂടെ വമ്പൻ കരാറുകളിൽ ഒപ്പ് വച്ചിരിക്കുകയാണ് ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോൺ. യുദ്ധം കാരണം ഊർജ മേഖല പ്രതിസന്ധി നേരിടുമ്പോൾ തടസ്സമില്ലാത്ത ഊർജ്ജ വിതരണം ഉറപ്പാക്കാനുള്ള കരാറുകൾക്കാണ് പ്രധാന ഊന്നൽ. യുഎഇ എണ്ണക്കമ്പനികളുമായി വിവിധ കരാറുകൾക്ക് പുറമെ ബഹ്റൈനുമായി ആണവോർജ മേഖലയിലും കരാർ ഒപ്പിട്ടു.

SCROLL FOR NEXT