തലച്ചോറിൽ ഗുരുതരമായ രക്തസ്രാവം, കോമ, മരണം; അഭ്യൂഹങ്ങൾക്ക് വിട നൽകി കിം ജോങ് ഉൻ പൊതുവേദിയിൽ

തലച്ചോറിൽ രക്തസ്രാവമുണ്ടായതിനെ തുടർന്ന് കിം ജോങ് ഉൻ അബോധാവസ്ഥയിലായെന്നും മരണം സംഭവിച്ചുവെന്ന വാർത്തയാണ് പുറംലോകത്ത് എത്തിയത്.
Kim Jong Un appears in public, putting an end to speculation
അഭ്യൂഹങ്ങൾക്ക് വിട നൽകി കിം ജോങ് ഉൻ പൊതുവേദിയിൽ
Published on: 
Updated on: 

സിയോൾ: ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ മസ്തിഷ്ക രക്തസ്രാവത്തെ തുടർന്ന് കോമയിലാവുകയും മരിക്കുകയും ചെയ്തു എന്ന വാർത്ത അന്താരാഷ്ട്ര മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി കിം ജോങ് ഉൻ പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടത്. ഭാര്യ റി സോൾ ജുവും മകൾ കിം ജു എയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

പ്യോങ്‌യാങ്ങിൽ നടന്ന ദേശീയ വസ്ത്ര-പാദരക്ഷാ പ്രദർശന മേളയാണ് കിം ജോങ് ഉൻ നേരിട്ട് സന്ദർശിച്ചത്. പ്രദർശനത്തിലെ വസ്ത്രങ്ങളും ചെരിപ്പുകളും പരിശോധിക്കുന്നതും ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നതും ചിത്രങ്ങളിലുണ്ട്.

Kim Jong Un appears in public, putting an end to speculation
"മകന് ഫണ്ണിനായി" തോക്ക് ബർത്ത് ഡേ ഗിഫ്റ്റ് കൊടുത്ത് മമ്മി; പിന്നീട് സ്കൂളിൽ നടന്നത് നടുക്കുന്ന അരുംകൊല!

രാജ്യത്തെ വിവിധ ഫാക്ടറികളിൽ നിർമിച്ച 70,700ലധികം വസ്ത്ര ങ്ങളും 1,70,000ത്തിലധികം ചെരിപ്പുകളും പ്രദർശനത്തിൽ ഒരുക്കിയിരുന്നതായി വാർത്താഏജൻസികൾ റിപ്പോർട്ട് ചെയ്തു. രാജ്യത്തെ വസ്ത്ര, പാദരക്ഷ വ്യവസായങ്ങളുടെ വളർച്ചയെ അദ്ദേഹം പ്രശംസിച്ചതായും റിപ്പോർട്ടിലുണ്ട്.

യുഎസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ചൈനീസ് വിമതനായ വാങ്‌ജുൻ ഷീ എക്‌സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച ഒരു പോസ്റ്റിൽ നിന്നാണ് അഭ്യൂഹങ്ങൾ ആരംഭിച്ചത്. കിം ജോങ് ഉന്നിന് ഗുരുതരമായ മസ്തിഷ്ക രക്തസ്രാവം ഉണ്ടായെന്നും, തുടർന്ന് ചൈനയിലെ ബീജിങിലുള്ള ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും അദ്ദേഹം മരണപ്പെട്ടുവെന്നുമായിരുന്നു പ്രചാരണം. ഇതിന് പിന്നാലെ കിമ്മിൻ്റെ സഹോദരി കിം യോ ജോങ് ഭരണം ഏറ്റെടുത്തതായും റിപ്പോർട്ട് ഉണ്ടായിരുന്നു.

Kim Jong Un appears in public, putting an end to speculation
"ഫ്രാൻസിൽ കലാപം നിയന്ത്രിക്കാനായില്ല"; പൊലീസിന് വീഴ്ച സംഭവിച്ചെന്ന് ആഭ്യന്തര മന്ത്രി, നഗരങ്ങളിൽ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി
News Malayalam 24x7
newsmalayalam.com