ഗാസ: ഹമാസിന്റെ സായുധ വിഭാഗമായ അല്‍ ഖസ്സാം ബ്രിഗേഡ് വക്താവ് അബു ഉബൈദ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് സൈനിക വക്താവ്. ആഗസ്റ്റ് 31ന് ഗാസയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഫുദൈഫ അബ്ദുള്ള അല്‍ കഹ്‌ലൗത്ത് എന്ന അബു ഉബൈദ കൊല്ലപ്പെട്ടെന്നാണ് സൈനിക വക്താവ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നത്.
തിങ്കളാഴ്ചയാണ് വീഡിയോ പ്രസ്താവന ഹമാസ് പുറത്തുവിട്ടത്. അബു ഉബൈദയ്ക്ക് പകരം പുതിയ വക്താവിനെ പ്രഖ്യാപിക്കുകയും ചെയ്തു. മരണം സ്ഥിരീകരിച്ചതിന് പിന്നാലെ ഉബൈദയുടെ മുഖം മറയ്ക്കാത്ത ചിത്രവും ഹമാസ് പങ്കുവച്ചിട്ടുണ്ട്.
പട്ടാള യൂണിഫോമില്‍ കണ്ണുകള്‍ മാത്രം കാണുന്ന രീതിയിലാണ് ഉബൈദ മാധ്യമങ്ങളെ പ്രതിനിധീകരിച്ചിരുന്നത്. ആഗസ്റ്റ് 29നാണ് ഉബൈദയുടെ അവസാന വീഡിയോ പുറത്തുവരുന്നത്. അബു ഉബൈദയ്ക്ക് പുറമെ ഗസ മേധാവി ബ്രിഗേഡ് മുഹമ്മദ് സിന്‍വാര്‍, റഫ ബ്രിഗേഡ് തലവന്‍ മുഹമ്മദ് ഷബാന, മറ്റു നേതാക്കളായ ഹകം അല്‍-ഇസി, റയ്ദ് സാദ് എന്നിവുടെ മരണവും ഹമാസ് സ്ഥിരീകരിച്ചതായി അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.