വാഷിങ്ടൺ: ചാരവിവാദത്തിന് പിന്നാലെ യുഎസിലെ ചിപ്പ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ജെന്‍സന്‍ ഹുവാങ്ങ് രാജിവച്ചു.ചൈനീസ് ചാരവനിതയെന്ന് അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസികൾ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ജെൻസൺ ഹുവാങ്ങിൻ്റെ ബന്ധം പുറത്തുവന്നതോടെയാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. വിവാദങ്ങൾ കടുത്തതോടെ ജെന്‍സന്‍ ഹുവാങ്ങ് രാജിവയ്ക്കുകയായിരുന്നു.
ചൈനീസ് രഹസ്യാന്വേഷണ വിഭാഗത്തിൻ്റായ ആലീസ് ഹുവാങ്എന്ന ചൈനീസ് വ്യവസായിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടായിരുന്നതായി ജെൻസൻ ഹുവാങ് സമ്മതിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. എൻവിഡിയയുടെ ഡയറക്ടർ ബോർഡ് ഈ വിഷയത്തിൽ ഔദ്യോഗിക അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു ഹുവാങ്ങിൻ്റെ കുറ്റസമ്മതം.
അമേരിക്ക ഏർപ്പെടുത്തിയ കർശന കയറ്റുമതി വിലക്കുകൾ മറികടന്ന് അത്യാധുനിക എഐ ചിപ്പുകൾ ചൈനയിലേക്ക് എത്തിക്കാനും, അമേരിക്കൻ ടെക് വ്യവസായത്തിന്റെ സുപ്രധാന വിവരങ്ങൾ ചോർത്താനും ചൈനീസ് ചാരസംഘടനയായ 'മിനിസ്ട്രി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി' ആലീസ് ഹുവാങ്ങിനെ ഉപയോഗിച്ചുവെന്നാണ് യുഎസ് ഭരണകൂടത്തിൻ്റെ കണ്ടെത്തൽ.
സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മെഗാസ്പീഡ് എന്ന കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥയായിരുന്ന ആലീസ് ഹുവാങ് കഴിഞ്ഞ രണ്ട് വർഷത്തിനിടെ എൻവിഡിയയിൽ നിന്ന് മാത്രം ഏകദേശം 40,000 കോടിയിലധികം രൂപ വിലമതിക്കുന്ന അത്യാധുനിക എഐ ചിപ്പുകളാണ് വാങ്ങിക്കൂട്ടിയത്. 2024 ജൂണിൽ തായ്‌പേയിലെ ഒരു ബാറിൽ വെച്ച് ജെൻസൻ ഹുവാങ്ങിനൊപ്പം ആലീസ് ആദ്യമായി പ്രത്യക്ഷപ്പെട്ട സമയത്താണ് മെഗാസ്പീഡ് വൻതോതിലുള്ള എഐ ചിപ്പുകൾ ഓർഡർ ചെയ്തുതുടങ്ങിയത്.
ഷാങ്ഹായ് ഹെക്സി ഇൻവെസ്റ്റ്‌മെൻ്റ്, ചൈനീസ് ഗെയിമിംഗ് കമ്പനിയായ 7റോഡ് എന്നിവയുമായി ബന്ധമുള്ള കമ്പനി ശൃംഖലകളുടെ കേന്ദ്രമായാണ് മെഗാസ്പീഡ് പ്രവർത്തിച്ചിരുന്നത്. ജോ ബൈഡൻ അമേരിക്കൻ പ്രസിഡൻ്റായിരുന്നപ്പോൾ ചൈനയിലേക്കുള്ള എഐ ചിപ്പ് കയറ്റുമതിയിൽ നിയന്ത്രണം കൊണ്ടുവന്നിരുന്നു.
എന്നാൽ ട്രംപ് അധികാരത്തിൽ വന്നതിനു പിന്നാലെ കയറ്റുമതിയിൽ കൂടുതൽ ഇളവുകൾ വേണമെന്ന് ജെൻസൻ ഹുവാങ് പരസ്യമായി വാദിച്ചിരുന്നു. ആലീസുമായുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ, അമേരിക്കൻ നിലപാടുകളെ ദുർബലപ്പെടുത്താൻ ചൈന നടത്തിയ ചാരനീക്കമായിരുന്നു ഇതെന്ന കാര്യവും ഇതോടെ മറ നീക്കി പുറത്തുവന്നിരിക്കുകയാണ്.