ജെൻസൻ ഹുവാങ്ങ്  
WORLD

'ഞങ്ങളുടെ ബോസിനെ തിരിച്ചുകൊണ്ടുവരൂ'; ജെന്‍സന്‍ ഹുവാങ്ങിനായി മുറവിളികൂട്ടി എന്‍വിഡിയ ജീവനക്കാര്‍

ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് 1600ല്‍ അധികം ജീവനക്കാരാണ് രംഗത്തെത്തിയത്

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടണ്‍: വിവാഹേതര ബന്ധങ്ങളുടെ പേരില്‍ വിവാദത്തിലായതിനു പിന്നാലെ യുഎസ് ചിപ് നിര്‍മാണ ഭീമനായ എന്‍വിഡിയയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്ഥാനത്തു നിന്നും ജെന്‍സന്‍ ഹുവാങ് രാജിവച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ ജെന്‍സന്‍ ഹുവാങ്ങിനെ സിഇഒ സ്ഥാനത്തേക്ക് തിരിച്ചുകൊണ്ടുവരണം എന്നാവശ്യവുമായി എന്‍വിഡിയ ജീവനക്കാര്‍ രംഗത്തെത്തിയിരിക്കുകയാണ്.

കമ്പനിയിലെ ഇന്റേണല്‍ സജക്ഷന്‍സ് ബോക്‌സിലാണ് ജെന്‍സന്‍ ഹുവാങ്ങിനെ തിരിച്ചെത്തിക്കണം എന്നാവശ്യപ്പെട്ട് 1600ല്‍ അധികം പേര്‍ കമന്റ് ചെയ്തത്. 'ഈ മിഷനില്‍ നിങ്ങള്‍ക്ക് വിശ്വാസമുണ്ടെങ്കില്‍ ബോസിനെ തിരിച്ചുകൊണ്ടുവരണം'- എന്നായിരുന്നു ഒരാള്‍ കുറിച്ചത്. ജെന്‍സന്‍ ഒരു മനുഷ്യനാണെന്നും തെറ്റുകള്‍ സംഭവിക്കുമെന്നും അതിനാല്‍ അദ്ദേഹം സെക്കന്‍ഡ് ചാന്‍സ് അര്‍ഹിക്കുന്നുണ്ട് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്. താന്‍ ജെന്‍സന്റെ കൂടെ നില്‍ക്കുന്നു എന്ന് പറഞ്ഞ് ഒരു ജീവനക്കാരന്‍ കമ്പനിയിലുള്ളവര്‍ക്കെല്ലാം ഇമെയില്‍ അയക്കുകയുമുണ്ടായി.

ചൈനീസ് ചാരവനിതയെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ എജന്‍സികള്‍ സംശയിക്കുന്ന ആലീസ് ഹുവാങ്ങുമായുള്ള ജെന്‍സണ്‍ ഹുവാങ്ങിന്റെ ബന്ധം പുറത്തുവന്നതോടെയാണ് വിവാദങ്ങള്‍ക്ക് തുടക്കമിട്ടത്. പിന്നാലെ കമ്പനിയിലെ ജീവനക്കാരുമായും ജെന്‍സന്‍ ഹുവാങ്ങിന് അവിഹിതബന്ധമുണ്ടായിരുന്നെന്ന വാര്‍ത്തകള്‍ വന്നു. വിവാദങ്ങള്‍ കടുത്തതോടെ ജെന്‍സന്‍ ഹുവാങ് രാജിവയ്ക്കുകയായിരുന്നു.

33 വര്‍ഷമാണ് ഹുവാങ് എന്‍വിഡിയയുടെ തലപ്പത്തിരുന്നത്. ഒന്നുമില്ലായ്മയില്‍ നിന്നായിരുന്നു അദ്ദേഹത്തിന്റെ വളര്‍ച്ച. എന്‍വിഡിയയെ യുഎസിലെ ഏറ്റവും വലിയ കമ്പനിയാക്കിയാണ് ഹുവാങ് പടിയിറങ്ങുന്നത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ എന്‍വിഡിയയിലെ ജീവനക്കാര്‍ക്കായിട്ടില്ല.

SCROLL FOR NEXT