യുഎസ് യുദ്ധ വിമാനം  TSgt Angelique Perez
WORLD

യുഎസ് യുദ്ധ വിമാനം വെടിവെച്ചിട്ടതിൻ്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഇറാൻ അനുകൂല സായുധ സംഘം

വെടിവെപ്പിലല്ല വിമാനം തകർന്നതെന്നാണ് യുഎസ് സെൻട്രൽ കമാൻ്റ് അറിയിച്ചിരുന്നത്

Author : ന്യൂസ് ഡെസ്ക്

ബാഗ്ദാദ്: ഇറാഖിൽ തകർന്നു വീണ യുഎസ് മിലിറ്ററി വിമാനം KC-135 വെടിവെച്ചിട്ടത് തങ്ങളെന്ന് ഇറാൻ അനുകൂല സായുധ സംഘം. വിമാനത്തിലുണ്ടായിരുന്ന നാലു പേർ മരിച്ചെന്ന് യുഎസ് സെൻട്രൽ കമാൻ്റ് അറിയിച്ചു. ആകെ ആറ് പേരാണ് വിമാനത്തിലുണ്ടായിരുന്നത്. മറ്റൊരു വിമാനം സുരക്ഷിതമായി താഴെ ഇറക്കിയിരുന്നു.

ഇന്നലെയാണ് വിമാനം തകർന്നു വീണത്. വെടിവെയ്പ്പിലല്ല വിമാനം തകർന്നതെന്നാണ് യുഎസ് സെൻട്രൽ കമാൻ്റ് അറിയിച്ചിരുന്നത്. എന്നാൽ തങ്ങളുടെ രാജ്യത്തിൻ്റെ പരമാധികാരവും വ്യോമപാതയും സംരക്ഷിക്കുന്നതിനു വേണ്ടി തങ്ങൾ വിമാനം വെടി വെച്ചിടുകയായിരുന്നുവെന്ന് അവകാശപ്പെട്ട് സായുധ സംഘം മുന്നോട്ട് വരികയായിരുന്നു.

ഇറാനെതിരായ ആക്രമണത്തിനിടെ തകർക്കപ്പെടുന്ന നാലാമത്തെ യുഎസ് വിമാനമാണ് KC-135. യുഎസ് മിലിറ്ററിയിലെ മറ്റ് വിമാനങ്ങൾക്ക് ഇന്ധനം നിറക്കുന്നതിനാണ് KC-135 ഉപയോഗിച്ചിരുന്നത്.

SCROLL FOR NEXT