WORLD

"അദ്ദേഹം വിഷമാണ് കഴിക്കുന്നത്, എങ്ങനെയാണ് ജീവിച്ചിരിക്കുന്നതെന്ന് അറിയില്ല"; ട്രംപിന്റെ ജങ്ക് ഫുഡ് പ്രിയത്തെക്കുറിച്ച് യുഎസ് ആരോഗ്യ സെക്രട്ടറി

"ട്രംപിനെ കുറിച്ച് പറയാനുള്ള ഏറ്റവും രസകരമായ കാര്യം എന്താണെന്നാല്‍ അദ്ദേഹം കഴിക്കുന്നത് വളരെ മോശം ഭക്ഷണങ്ങളാണ്"

Author : കവിത രേണുക

ഭക്ഷണ കാര്യത്തില്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഒരു 'ഭ്രാന്ത'നാണെന്ന് യുഎസ് ആരോഗ്യ സെക്രട്ടറി റൊബേര്‍ട്ട് എഫ്. കെന്നഡി ജൂനിയര്‍. ട്രംപ് പലപ്പോഴും കഴിക്കുന്നത് മോശം ഭക്ഷണങ്ങളാണെന്നും അതില്‍ ഡയറ്റ് കോക്ക് അടക്കം സ്ഥിരമായി കുടിക്കാറുണ്ടെന്നും സെക്രട്ടറി പറഞ്ഞു.

"ട്രംപിനെ കുറിച്ച് പറയാനുള്ള ഏറ്റവും രസകരമായ കാര്യം എന്താണെന്നാല്‍ അദ്ദേഹം കഴിക്കുന്നത് വളരെ മോശം ഭക്ഷണങ്ങളാണ്. പലപ്പോഴും മക്‌ഡോണാള്‍ഡ്‌സില്‍ നിന്നടക്കമാണ് കഴിക്കുന്നത്. ഒപ്പം മിഠായിയും കഴിക്കും കോക്കും കുടിക്കും," അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ കൂടെ യാത്ര ചെയ്യുമ്പോള്‍ മനസിലാകും അദ്ദേഹം കഴിക്കുന്നത് മുഴുവന്‍ വിഷമാണെന്ന്. എങ്ങനെയാണ് അദ്ദേഹം ജീവിച്ചിരിക്കുന്നത് എന്ന് തന്നെ മനസിലാകുന്നില്ലെന്നും ആരോഗ്യ സെക്രട്ടറി പറഞ്ഞു.

പുറത്ത് യാത്രയില്‍ ആയിരിക്കുമ്പോള്‍ മാത്രമാണ് ജങ്ക് ഫുഡ് കഴിക്കുന്നതെന്നാണ് ട്രംപ് പറയുന്നത്. വലിയ കോര്‍പറേറ്റ് സ്ഥാപനങ്ങളെ ട്രംപ് വിശ്വസിക്കുന്നതിനാല്‍ അവിടെ നിന്നുള്ള ഭക്ഷണം അദ്ദേഹം കഴിക്കും. പുറത്തായിരിക്കുമ്പോള്‍ എന്തെങ്കിലും കഴിച്ചിട്ട് അസുഖം വരാന്‍ പാടില്ലല്ലോ എന്നാണ് ട്രംപിന്റെ നിലപാട് എന്നും കെന്നഡി പറഞ്ഞു.

SCROLL FOR NEXT