സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ 15-ാം വിക്ഷേപണം വിജയകരം 
WORLD

സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ 15-ാം വിക്ഷേപണം വിജയകരം; 26 ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ

റോക്കറ്റിൻ്റെ രണ്ടാം ഘട്ടം വിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: സ്‌പേസ് എക്‌സിൻ്റെ സ്റ്റാർഷിപ്പ് റോക്കറ്റിൻ്റെ 15-ാം പരീക്ഷണ വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. ഇന്ത്യൻ സമയം പുലർച്ചെ 4.17 നായിരുന്നു വിക്ഷേപണം. റോക്കറ്റിൻ്റെ രണ്ടാം ഘട്ടംവിജയകരമായി ബഹിരാകാശത്തെത്തുകയും 26 സ്റ്റാർലിങ്ക് V3 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിൽ എത്തിക്കുകയും ചെയ്തു.

എന്നാൽ റോക്കറ്റിൻ്റെ ആദ്യ ഘട്ടമായ സൂപ്പർ ഹെവി ബൂസ്റ്റർ ലോഞ്ച് പാഡിൽ തിരികെ എത്തിക്കാനുള്ള പദ്ധതി വിജയിച്ചില്ല. വിക്ഷേപണം കഴിഞ്ഞ് ആറര മിനിറ്റിന് ശേഷം റോക്കറ്റ് മെക്സിക്കോയിൽ കടലിൽ സുരക്ഷിതമായി ഇറക്കി.

ഭൂമിയില്‍ നിന്ന് 275 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലാണ് പേടകം ഇപ്പോള്‍ സഞ്ചരിക്കുന്നത്. ദൗത്യത്തിലുണ്ടായിരുന്ന 26 സ്റ്റാര്‍ലിങ്ക് വി3 ഉപഗ്രഹങ്ങളും പേടകത്തില്‍ നിന്ന് വിജയകരമായി വേര്‍പെട്ടു. ആകെ 22 മണിക്കൂര്‍ 32 മിനിറ്റ് നീളുന്ന ദൗത്യമാണിത്. ഭൂമിയെ 14 തവണ ചുറ്റിയ ശേഷമാകും സ്റ്റാര്‍ഷിപ്പിൻ്റെ രണ്ടാം ഘട്ടം ഭൂമിയിലേക്ക് മടങ്ങുക. വിക്ഷേപണം കഴിഞ്ഞ് ഏകദേശം 22.30 മണിക്കൂറിന് ശേഷമായിരിക്കും പേടകത്തിൻ്റെ തിരിച്ച് വരവ്.

SCROLL FOR NEXT