വിവിധ രാജ്യങ്ങൾ വ്യത്യസ്ത സമയമേഖലകൾ. അതിനാൽ തന്നെ ഓരോയിടത്തും പുതുവത്സരാഘോഷങ്ങളും പല സമയത്തായിരിക്കും. അന്താരാഷ്ട്ര ദിനാങ്ക രേഖയ്ക്ക് തൊട്ടുപടിഞ്ഞാറുള്ള ഓഷ്യാനിയന്‍ രാജ്യമായ കിരിബാത്തിയിലാണ് ലോകത്ത് ഏറ്റവുമാദ്യം പുതുവർഷമെത്തുന്നത്. കിരിബാത്തിയില്‍ പുതുവര്‍ഷത്തിൻ്റെ മണി മുഴങ്ങുമ്പോള്‍ ഇന്ത്യയിൽ സമയം വൈകിട്ട് മൂന്നരയേ ആയിട്ടുണ്ടാവൂ. പുതുവർഷാഘോഷത്തിന് അവസാനം കുറിക്കുന്നതാവട്ടെ യുഎസിലെ സമോവ ദ്വീപും.
2026നെ ആദ്യം സ്വാഗതം ചെയ്തത് കിരിബാത്തി ദ്വീപിലെ ആകെ ജനസംഖ്യം 1,16,000 ആണ്. ദ്വീപിലെ ആറിലൊന്ന് ജനസമൂഹവും ന്യൂ ഇയർ ആവുന്നതാവട്ടെ ബാറുകളിലും. പിന്നീട് ഇന്ത്യൻ സമയം 4.30ഓടെ ന്യൂസിലാൻഡിൽ ന്യൂയർ എത്തി.ന്യൂസിലാൻഡിലെ ചാറ്റം ദ്വീപിലെ ജനം ആദ്യം പുതുവർഷം ആഘോഷിച്ചു. തൊട്ടുപിന്നാലെ ഓക്‌ലൻഡിലും വില്ലിങ്ടൺ ദ്വീപിലും ന്യൂയർ എത്തി.
ഇന്ത്യൻ സമയം വൈകിട്ട് ആറരയോടെ ഓസ്ട്രേലിയയിലെ സിഡ്നിയിൽ പുതുവർഷമെത്തി.അടുത്ത മണിക്കൂറുകളിൽ ജപ്പാന്‍, ചൈന എന്നിങ്ങനെ ഏഷ്യൻ രാജ്യങ്ങളും 2026-നെ സ്വീകരിച്ചു. സ്പെയിനിൽ 12 മുന്തിരികൾ കഴിച്ച് പുതുവർഷത്തെ വരവേറ്റപ്പോൾ 108 മണിമുഴക്കത്തോടെ ആയിരുന്നു ജപ്പാനിലെ പുതുവർഷം. ദക്ഷിണ കൊറിയയിലെ സിയോളിലും പുതുവർഷത്തിൻ്റെ മണിമുഴങ്ങി.
ബ്രസീലിലും സ്കോട്ട്ലാൻഡിലും ദുബായിലെ ബുർജ് ഖലീഫയിലും ഖത്തറിലും ന്യൂയർ ആഘോഷങ്ങളിൽ ജനം മതിമറന്നു. പിന്നീട് ഇന്ത്യൻ സമയം രാത്രി പത്തരയോടെ തായ്‌ലൻ്റ്, വിയറ്റ്നാം, കംബോഡിയ തുടങ്ങിയ രാജ്യങ്ങൾ പുതുവർഷത്തെ വരവേറ്റു . പതിനൊന്നരയോടെ ബംഗ്ലാദേശിലും പുതുവർഷം. ഒടുവിൽ കാത്തിരുന്ന നിമിഷത്തിലേക്ക് ഇന്ത്യയും. ആവേശത്തിന് ഒട്ടും കുറവ് വരുത്താതെ ഇന്ത്യക്കാരും പുതുവത്സരത്തെ സ്വാഗതം ചെയ്തു.
ഏറ്റവുമൊടുവിൽ ഇന്ത്യൻ സമയം രാവിലെ 5.30 ഓടെ ലണ്ടനിലും പുതുവർഷമെത്തി. ആർപ്പുവിളികളോടെയും ആഘോഷത്തോടെയും ലണ്ടൻ ജനത 2026 നെ വരവേറ്റു.വിവിധ രാജ്യങ്ങളിൽ വ്യത്യസ്ത സമയമേഖലകളിലായി ജനം ഇപ്പോഴും പുതുവർഷാഘോഷത്തിലാണ്.ആഘോഷങ്ങളുടെ ആഗോളയാത്രയിലെ ഈ വൈവിധ്യം തന്നെയാണ് പുതുവർഷത്തിൻ്റെ ഏറ്റവും വലിയ സവിശേഷതയും. അമേരിക്കയിലെ സാമോവ ദ്വീപിലാണ് അവസാനം പുതുവർഷമെത്തുക.ഇന്ന് വൈകിട്ട് 5.30ക്കാണ് സമോവിയൻ ജനത പുതുവത്സരം ആഘോഷിക്കുക.