ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 120 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ് 
WORLD

ഇറാൻ്റെ ആണവ പദ്ധതിയെക്കുറിച്ച് വിവരം നൽകുന്നവർക്ക് 120 മില്യൺ ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്

വിവരങ്ങൾ തരുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

Author : ന്യൂസ് ഡെസ്ക്

വാഷിങ്ടൺ: ഇറാൻ്റെ ആണവ പദ്ധതികളെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ കൈമാറുന്നവർക്ക് 20 മില്യൺ ഡോളർ (188 കോടി രൂപ) പാരിതോഷികം പ്രഖ്യാപിച്ച് യുഎസ്. യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെൻ്റിൻ്റെ റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമിലൂടെയാണ് ഈ വമ്പൻ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികത്തിന് പുറമെ സുരക്ഷിതമായ മറ്റൊരു സ്ഥലത്തേക്ക് താമസം മാറ്റാനുള്ള സഹായവും ലഭിച്ചേക്കാമെന്നും അറിയിപ്പിലുണ്ട്.

ഇറാൻ്റെ ആണവ നിലയങ്ങൾ, ആണവ സാമഗ്രികൾ, ഉപകരണങ്ങൾ, ഈ മേഖലയിൽ പ്രവർത്തിക്കുന്ന ശാസ്ത്രജ്ഞർ, മറ്റ് ജീവനക്കാർ എന്നിവരെക്കുറിച്ചുള്ള രഹസ്യ വിവരങ്ങളും ആണവ വസ്തുക്കളുടെ കടത്തലുമായി ബന്ധപ്പെട്ട വിവരങ്ങളുമാണ് യുഎസ് ലക്ഷ്യമിടുന്നത്. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുടെ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ ഇറാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് യുഎസിൻ്റെ ഈ പുതിയ നീക്കം. ഇറാൻ ആണവായുധ നിർമാണത്തിന് തൊട്ടടുത്തെത്തിയെന്ന അന്താരാഷ്ട്ര ആശങ്കകൾക്കിടയിലാണ് ഈ നീക്കം.

വിവരങ്ങൾ നൽകുന്നവരുടെ സുരക്ഷ മുൻനിർത്തി സിഗ്നൽ , ടെലിഗ്രാം, അല്ലെങ്കിൽ ടോർ ബ്രൗസർ അധിഷ്ഠിതമായ സുരക്ഷിത ചാനലുകൾ വഴിയാണ് വിവരങ്ങൾ സ്വീകരിക്കുന്നത്. വിവരങ്ങൾ തരുന്നവരുടെ വിവരങ്ങൾ തികച്ചും രഹസ്യമായി സൂക്ഷിക്കുമെന്നും യുഎസ് വ്യക്തമാക്കിയിട്ടുണ്ട്.

SCROLL FOR NEXT