തോമസ് മാസ്സീ, റോ ഖന്ന (രോഹിത് ഖന്ന) 
WORLD

ഇറാനെതിരായ നീക്കങ്ങളില്‍ ട്രംപിന് നിയന്ത്രണം വരുമോ? വീണ്ടും ബില്‍ അവതരിപ്പിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിയമനിര്‍മാതാവ്

''ഇത് നമ്മുടെ യുദ്ധമല്ല. അങ്ങനെ ആണെങ്കില്‍ തന്നെ അത് തീരുമാനിക്കേണ്ടത് ഭരണഘടന അനുസരിച്ച് കോണ്‍ഗ്രസ് ആണ്''

Author : ന്യൂസ് ഡെസ്ക്

ഇറാന്‍ ഇസ്രയേല്‍ സംഘര്‍ഷത്തില്‍ ഇസ്രയേലിന് പിന്തുണ പ്രഖ്യാപിക്കുമ്പോഴും യുദ്ധമുഖത്തേക്ക് യുഎസ് ഇതുവരെ പൂര്‍ണായും ഇറങ്ങിയിട്ടില്ല. എന്നാല്‍ അതിന് സമാനമായ പ്രതികരണങ്ങള്‍ പ്രസിഡന്റ് ട്രംപിന്റെ ഭാഗത്ത് നിന്ന് ഉയരുകയും ചെയ്യുന്നുണ്ട്. ഇതിനിടെയാണ് ഇറാന് മേലുള്ള യുഎസിന്റെ അധികാര പരിധിയില്‍ നിയന്ത്രണം വേണമെന്ന് ആവശ്യപ്പെട്ട് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ നിയമനിർമാതാവായ തോമസ് മാസ്സീ സെനറ്റില്‍ ബില്‍ അവതരിപ്പിച്ചത്.

ഇറാനെ ആക്രമിക്കുന്നതിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് കോണ്‍ഗ്രസിന്റെ അനുമതി വാങ്ങണമെന്നാണ് ബില്‍. നിയമ നിര്‍മാതാക്കള്‍ അംഗീകരിക്കാത്ത എന്തെങ്കിലും ആക്രമണങ്ങള്‍ ട്രംപ് നടത്തുന്നുണ്ടെങ്കില്‍ അതെല്ലാം ഉടന്‍ നിര്‍ത്തണമെന്നും ബില്ലില്‍ ഉത്തരവിടുന്നു.

നിയമനിര്‍മാതാവ് റോ ഖന്നയുമായി ചേര്‍ന്ന് താന്‍ ഒരു ഇറാന്‍ യുദ്ധ അധികാര പ്രമേയം അവതരിപ്പിച്ചതായി തോമസ് മാസ്സീ എക്‌സില്‍ കുറിച്ചു.

'ഇത് നമ്മുടെ യുദ്ധമല്ല. അങ്ങനെ ആണെങ്കില്‍ തന്നെ അത് തീരുമാനിക്കേണ്ടത് ഭരണഘടന അനുസരിച്ച് കോണ്‍ഗ്രസ് ആണ്,' തോമസ് മാസ്സീ എക്‌സില്‍ കുറിച്ചു.

തിങ്കളാഴ്ചയും സമാനമായ ബില്‍ സെനറ്റില്‍ അവതരിപ്പിച്ചിരുന്നു. വര്‍ജീനിയ സെനറ്റര്‍ ടിം കെയ്ന്‍ ആണ് തിങ്കളാഴ്ച ബില്‍ അവതരിപ്പിച്ചത്. ഇറാനെതിരെ ട്രംപ് സൈനികാക്രമണം നടത്താന്‍ ലക്ഷ്യമിടുന്നുണ്ടെങ്കില്‍ ആദ്യം കോണ്‍ഗ്രസിന്റെ അനുമതി വാങ്ങണമെന്നായിരുന്നു പറഞ്ഞത്.

SCROLL FOR NEXT