കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ആരംഭിച്ചു 
WORLD

ആഗോള മലയാളി സംഗമത്തിന് വേദിയായി വത്തിക്കാൻ; കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ മീറ്റ് ആരംഭിച്ചു

60 രാജ്യങ്ങളിൽ കുടിയേറി പാർക്കുന്ന സീറോ മലബാർ സഭാ അംഗങ്ങൾ സമ്മേളനത്തിന് എത്തി

Author : അനിൽ ജോർജ്

വത്തിക്കാൻ: സീറോ മലബാർ സഭയുടെ ഏക ഔദ്യോഗിക അൽമായ സംഘടനയായ കത്തോലിക്ക കോൺഗ്രസിൻ്റെ മൂന്നാമത് ആഗോള സംഗമത്തിന് വത്തിക്കാൻ വേദിയായി. 60 രാജ്യങ്ങളിൽ കുടിയേറി പാർക്കുന്ന സീറോ മലബാർ സഭാ അംഗങ്ങൾ സമ്മേളനത്തിന് എത്തി.

സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തിന് മുന്നോടിയായി വത്തിക്കാൻ ചത്വരത്തിന് സമീപമുള്ള സമ്മേളന നഗരിയിൽ പതാക ഉയർന്നതോടെയാണ് സംഗമത്തിന് തുടക്കമായത്. വിവിധ രാജ്യങ്ങളിൽ കുടുംബസമേതം താമസിക്കുന്ന സീറോ മലബാർ സഭ അംഗങ്ങളായ സമ്മേളന പ്രതിനിധികൾ അതാത് രാജ്യങ്ങളുടെ പതാകകൾ സമ്മേളന വേദിയിൽ എത്തിച്ചു.

സമുദായ വളർച്ചയുടെ ആഗോള ചാലക ശക്തി കത്തോലിക്ക കോൺഗ്രസ് ആണ് എന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി ഡോക്ടർ ജോസുകുട്ടി ഒഴുകയിൽ, ഗ്ലോബൽ ഡയറക്ടർ ഫാദർ ഫിലിപ്പ് കവിയിൽ, ബിഷപ്പ് ലഗേറ്റ് മാർ റെമിജിയോസ് ഇൻഞ്ചനാനി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി.

ആർച്ച് ബിഷപ്പ് മാരായ മാർ ആൻഡ്രൂസ് താഴത്ത് , മാർ തോമസ് തറയിൽ, ബിഷപ്പുമാരായ മാർ ജോർജ്ജ് മഠത്തിക്കണ്ടത്തിൽ, മാർ പോളി കണ്ണൂക്കാടൻ, മാർ ജോസ് കല്ലുവേലിൽ, മാർ ടോണി നീലങ്കാവിൽ, മാർ ജോയി ആലപ്പാട്ട്, മാർ ജോൺ നെല്ലിക്കുന്നേൽ, എന്നിവരും , മന്ത്രി മോൻസ് ജോസഫ്, ചീഫ് വിപ്പ് അപു ജോൺ ജോസഫ്, മുൻ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജു പറയന്നിലം, ഷെവലിയാർ ഡേവീസ് ഇടകളത്തൂർ, ഫാ. മൈക്കൾ വെട്ടുകാട്ട്, റോം മുൻസിപ്പൽ കൗൺസിൽ മെമ്പർതെരേസ പുത്തൂർ , ബെന്നി മാത്യു, ഫ്രാൻസിസ് ക്ലീറ്റസ് തുടങ്ങിയവരും സമ്മേളനത്തെ അഭിസംബോധന ചെയ്ത സംസാരിച്ചു.

SCROLL FOR NEXT