PRAVASAM

ബലി പെരുന്നാൾ; സ്വകാര്യ മേഖലയിൽ ഉൾപ്പെടെ ജീവനക്കാരുടെ ശമ്പളം മുൻകൂറായി നൽകണമെന്ന് ഒമാൻ

നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ എല്ലാവർക്കും ശമ്പളം നൽകി പൂർത്തിയാക്കണമെന്നും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു

Author : ന്യൂസ് ഡെസ്ക്

മസ്കത്ത്: ഒമാനിലെ സ്വകാര്യമേഖലയിലേയും പൊതു മേഖലയിലേയും ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മുൻകൂറായി നൽകണമെന്ന് സർക്കാർ. ബലിപെരുന്നാൾ പ്രമാണിച്ചാണ് പുതിയ നിർദേശം. ഇത് സംബന്ധിച്ച സർക്കുലർ തൊഴിൽ മന്ത്രാലയം പുറത്തിറക്കി. രാജ്യത്തെ എല്ലാ സ്വകാര്യ കമ്പനികളും തങ്ങളുടെ ജീവനക്കാരുടെ മെയ് മാസത്തിലെ ശമ്പളം മെയ് 25ന് മുൻപായി വിതരണം ചെയ്യണമെന്ന് സർക്കുലറിൽ പറയുന്നു.

ഒമാനിലെ തൊഴിൽ നിയമത്തിൻ്റെ പരിധിയിൽ വരുന്ന എല്ലാ സ്വകാര്യ മേഖലാ സ്ഥാപനങ്ങൾക്കും ഈ സർക്കുലർ ബാധകമാണ്. നിശ്ചിത സമയപരിധിക്കുള്ളിൽ തന്നെ എല്ലാവർക്കും ശമ്പളം നൽകി പൂർത്തിയാക്കണമെന്നും ഈ നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും തൊഴിൽ മന്ത്രാലയം അറിയിച്ചു

ഗൾഫ് രാജ്യങ്ങളിൽ ഈ വർഷത്തെ ബലി പെരുന്നാൾ മേയ് 27ന് ആണ് ആചരിക്കുന്നത്. പെരുന്നാൾ ആഘോഷങ്ങളുമായി ബന്ധപ്പെട്ട് ആളുകൾക്ക് സാമ്പത്തികമായി പ്രതിന്ധികൾ ഇല്ലാതിരിക്കാനാണ് ഈ തീരുമാനം. ശമ്പളം നേരത്തെ ലഭിക്കുന്നത് വിപണിയിലും ഗുണകരമായ മാറ്റങ്ങളുണ്ടാക്കും എന്നാണ് വിലയിരുത്തൽ.

SCROLL FOR NEXT