PRAVASAM

സൗദിയിലെ ഏറ്റവും പ്രായംകൂടിയ പൗരന്‍ 142ാം വയസില്‍ അന്തരിച്ചു

110-ാമത്തെ വയസിലാണ് അവസാനം വിവാഹം കഴിക്കുന്നത്. 134 ഓളം കുട്ടികളും പേരക്കുട്ടികളുമുണ്ട് വദാഇക്ക്.

Author : കവിത രേണുക

ദുബായ്: സൗദി അറേബ്യയിലെ ഏറ്റവും പ്രായംകൂടിയ പൗരന്‍ നാസര്‍ ബിന്‍ റദാന്‍ അല്‍ റാഷിദ് അല്‍ വദാഇ 142ാം വയസില്‍ അന്തരിച്ചു. ദഹ്‌റാന്‍ അല്‍ ജനൂബില്‍ സംസ്‌കാര ചടങ്ങുകള്‍ നടന്നു.

7000 ത്തോളം പേരാണ് അല്‍ വദാഇയുടെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തത്. സൗദി അറേബ്യയുടെ ഏകീകരണത്തിനും മുമ്പ് ജനിച്ച അല്‍ വദാഇ ആധുനിക സൗദി രാഷ്ട്രത്തിന്റെ സ്ഥാപകനായ രാജാവ് അബ്ദുല്‍ അസീസിന്റെ മുതല്‍ സല്‍മാന്‍ രാജാവ് വരെയുള്ള രാജ്യ നേതാക്കളുടെ ഭരണകാലം വരെ ജീവിച്ചു.

സൗദിയുടെ വലിയ കാലത്തെ സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക മാറ്റത്തിന് സാക്ഷ്യം വഹിക്കാന്‍ വദാഇക്ക് സാധിച്ചു. അടിയുറച്ച വിശ്വാസിയായ വദേഇ 40 ലേറെ തവണ ഹജ്ജിന് പോവുകയും ചെയ്തിട്ടുണ്ട്.

134 ഓളം കുട്ടികളും പേരക്കുട്ടികളുമുണ്ട് വദാഇക്ക്. 110-ാമത്തെ വയസിലാണ് അവസാനം വിവാഹം കഴിക്കുന്നത്. ഈ വിവാഹത്തില്‍ ഒരു മകളുമുണ്ട്.

SCROLL FOR NEXT