മുസ്ലീം ബ്രദര്‍ഹുഡ് സ്വാധീനിക്കുമെന്ന് ആശങ്ക; യുകെയിലെ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടി യുഎഇ

യുഎഇ അടക്കം നിരവധി ഇസ്ലാമിക രാജ്യങ്ങളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്.
മുസ്ലീം ബ്രദര്‍ഹുഡ് സ്വാധീനിക്കുമെന്ന് ആശങ്ക; യുകെയിലെ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടി യുഎഇ
Published on
Updated on

ന്യൂഡല്‍ഹി: യുകെയിലെ സര്‍വകലാശാലകളില്‍ പഠിക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് പരിമിതപ്പെടുത്തി യുഎഇ. പഠിക്കാനെത്തുന്നവര്‍ തീവ്ര മുസ്ലീം സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിലേക്ക് സ്വാധീനിക്കപ്പെടാനുള്ള സാധ്യത കണക്കിലെടുത്താണ് യുഎഇയുടെ നീക്കം. അടുത്തിടെ മുസ്ലീം ബ്രദര്‍ഹുഡിനെ നിരോധിക്കില്ലെന്ന് യുകെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് യുഎഇയുടെ നീക്കം. യുഎഇ അടക്കം നിരവധി ഇസ്ലാമിക രാജ്യങ്ങളും തീവ്രവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുള്ള സംഘടനയാണ് മുസ്ലീം ബ്രദര്‍ഹുഡ്.

ബ്രിട്ടീഷ് മാധ്യമങ്ങളായ ഫൈനാന്‍ഷ്യല്‍ ടൈംസ്, ദ ടൈംസ് എന്നീ മാധ്യമങ്ങളിലെ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് കഴിഞ്ഞ വര്‍ഷം ജൂണില്‍ തന്നെ സ്‌കോളര്‍ഷിപ്പിനുള്ള ഫണ്ടിംഗ് ഒഴിവാക്കിയിട്ടുണ്ട്. സംസ്ഥാന സ്‌കോളര്‍ഷിപ്പിനും ഔദ്യോഗിക അംഗീകാരത്തിനും അര്‍ഹതയുള്ള വിദേശ സര്‍വകലാശാലകളുടെ പട്ടിക ജൂണില്‍ യുഎഇ പുറത്തിറക്കിയിരുന്നു. പട്ടികയില്‍ യുഎസ്, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇസ്രയേല്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സര്‍വകലാശാലകള്‍ ഉള്‍പ്പെട്ടെങ്കിലും യുകെയില്‍ നിന്നുള്ള സര്‍വകലാശാലകളെ അതില്‍ നിന്നും ഒഴിക്കിയിരുന്നുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുസ്ലീം ബ്രദര്‍ഹുഡ് സ്വാധീനിക്കുമെന്ന് ആശങ്ക; യുകെയിലെ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടി യുഎഇ
മാലിന്യം വലിച്ചെറിയുന്നവരെ പിടികൂടാൻ എഐ ക്യാമറകൾ; 500 ദിർഹം വരെ പിഴ ചുമത്തുമെന്ന് അറിയിപ്പ്

മനഃപൂര്‍വം തന്നെയാണ് യുകെയില്‍ നിന്നുള്ള സര്‍വകലാശാലകളെ ഒഴിവാക്കിയതെന്നാണ് ഉദ്യോഗസ്ഥര്‍ക്ക് യുഎഇ നല്‍കിയ മറുപടി.

യുഎഇയുടെ വിദ്യാഭ്യാസ മന്ത്രാലയവും വേദശകാര്യ മന്ത്രാലയവും വഴി ബിരുദം കരസ്ഥമാക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യുന്ന വിദ്യാര്‍ഥികള്‍ക്ക് വിദേശ സര്‍വകലാശാലകളില്‍ പോയി പഠിക്കുന്നതിനായി നല്‍കുന്ന ട്യൂഷന്‍, സ്റ്റൈപന്‍ഡുകള്‍, യാത്ര, ആരോഗ്യം, ഇന്‍ഷുറന്‍സ് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് യുഎഇയുടെ പഠന ഗ്രാന്റുകള്‍.

2011ലെ അറബ് വസന്തം മുതല്‍ യുഎഇ ഇസ്ലാമിസ്റ്റ് പ്രസ്ഥാനങ്ങള്‍ക്കെതിരെ യുഎഇ കര്‍ശനമായ നിലപാട് കൈക്കൊണ്ടിരുന്നു. ഷെയ്ഖ് മുഹമ്മദ് ബിന്‍ സായീദ് അല്‍-നഹ്യാന്‍ യുഎഇ പ്രസിഡന്റ് ആയതിന് ശേഷം യുകെ മുസ്ലീം ബ്രദര്‍ഹുഡിനെ നിരോധിക്കാത്തത് ചോദ്യം ചെയ്ത് നിരന്തരം രംഗത്തെത്തിയിരുന്നു.

മുസ്ലീം ബ്രദര്‍ഹുഡ് സ്വാധീനിക്കുമെന്ന് ആശങ്ക; യുകെയിലെ സര്‍വകലാശാലകളിലേക്കുള്ള വിദ്യാര്‍ഥികളുടെ സ്‌കോളര്‍ഷിപ്പ് വെട്ടി യുഎഇ
ഒട്ടകങ്ങൾക്കായി സൗദിയിൽ പ്രത്യേക പാലങ്ങൾ ഒരുങ്ങുന്നു

എന്നാല്‍ യുഎഇയുടെ വാദം യുകെ തള്ളിക്കളഞ്ഞിട്ടുണ്ട്. ശ്രദ്ധാപൂര്‍വം തങ്ങള്‍ നിരീക്ഷിക്കുന്നുണ്ടെന്നും 2015ലെ റിവ്യൂ അനുസരിച്ച് ബ്രിട്ടനില്‍ അത്തരത്തില്‍ ഒരു തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി ഒരു തെളിവും കണ്ടെത്തിയിട്ടില്ലെന്നും കഴിഞ്ഞവര്‍ഷം യുകെ പറഞ്ഞിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com