PRAVASAM

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി സിയൽ ദുബൈ മറീന; ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും

82 നിലകളിലായാണ് ഹോട്ടൽ പണി കഴിപ്പിച്ചിരിക്കുന്നത്.

Author : ന്യൂസ് ഡെസ്ക്

ദുബൈ: ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹോട്ടലായി സിയൽ ദുബൈ മറീന. 377 മീറ്റർ ഉയരമുള്ള സീൽ ദുബായ് മറീന ഇന്ന് പ്രവർത്തനം ആരംഭിക്കും. 82 നിലകളിലായി 1,004 മുറികളും സ്യൂട്ടുകളും ഉള്ള ഈ ഹോട്ടലിൽ പാം ജുമൈറയുടെയും മറീന സ്കൈലൈനിൻ്റെയും വിശാലമായ കാഴ്ചകളും ലഭ്യമാണ്.

1,310 ദിർഹം മുതലാണ് ഹോട്ടലിലെ നിരക്ക് ആരംഭിക്കുന്നത്. ഏറ്റവും ഉയർന്ന നിലയിലെ മുറികൾക്ക് ഏകദേശം 2,400 ദിർഹം വരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. അവാർഡ് ജേതാവായ വാസ്തുവിദ്യാ സ്ഥാപനമായ എൻഒആർആർ ആണ് രൂപ കൽപ്പന ചെയ്തിട്ടുള്ളത്.

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇൻഫിനിറ്റി പൂൾ, ഏറ്റവും ഉയരം കൂടിയ ക്ലബ് എന്നിവയും ഹോട്ടലിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദുബായ് ടൂറിസം മേഖല വികസിപ്പിക്കുന്നത് തുടരുന്നതിനിടെയാണ് ഹോട്ടലിൻ്റെ നിർമാണം പൂർത്തിയായത്.

SCROLL FOR NEXT