റെസ്റ്റോറൻ്റിലെ സൈൻ ബോർഡ് Source: X
SOCIAL

"വെജിറ്റേറിയൻസിൻ്റെ ശ്രദ്ധയ്ക്ക്, ഇത് കംപ്ലീറ്റ്‌ലി നോൺവെജ് റെസ്റ്റോറൻ്റ്"; സോഷ്യൽ മീഡിയയിൽ ചർച്ചയായി കേരളത്തിലെ ഹോട്ടലിൽ നിന്നുള്ള സൈൻ ബോർഡ്

വെജിറ്റേറിയൻ ആളുകൾ ഹോട്ടലിലെത്തി പ്രശ്നമുണ്ടാക്കാതിരിക്കാനാണ് ഇത്തരമൊരു സൈൻ ബോർഡ് സ്ഥാപിച്ചത് എന്ന തലക്കെട്ടോടെയാണ് എക്സിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്

Author : ന്യൂസ് ഡെസ്ക്

പ്യുർ വെജ് റെസ്റ്റോറൻ്റുകൾ ഒരുപാട് നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ പ്യുർ നോൺ വെജ് റെസ്റ്റോറൻ്റ് കണ്ടിട്ടുണ്ടോ? ഞെട്ടേണ്ട, അങ്ങനെയും റെസ്റ്റോറൻ്റുകളുണ്ട്. കേരളത്തിലെ ഒരു ഹോട്ടലിൽ നിന്നുള്ള വ്യത്യസ്ത സൈൻ ബോർഡാണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ ചൂടുള്ള ചർച്ച.

സമൂഹമാധ്യമ പ്ലാറ്റ്‌ഫോമായ എക്സിലാണ് മല്ലു റെസ്റ്റോറൻ്റിൽ നിന്നുള്ള സൈൻ ബോർഡ് വൈറലാവുന്നത്. 'ഇത് പൂർണമായും നോൺ വെജിറ്റേറിയൻ റെസ്റ്റോറൻ്റാണ്' എന്ന് സൈൻ ബോർഡിൽ എഴുതിയിരിക്കുന്നതായി കാണാം. വെജിറ്റേറിയൻ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്നുണ്ടെങ്കിലും, രണ്ടും ഒരേ അടുക്കളയിൽ തന്നെയാണ് പാകം ചെയ്യുന്നതെന്നും ബോർഡിൽ വ്യക്തമാക്കിയിട്ടുണ്ട്.

വെജിറ്റേറിയൻ ആളുകൾ ഹോട്ടലിലെത്തി പ്രശ്നങ്ങളുണ്ടാക്കാതിരിക്കാനാണ് ഇത്തരമൊരു സൈൻ ബോർഡ് സ്ഥാപിച്ചത് എന്ന തലക്കെട്ടോടെയാണ് എക്സിൽ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. വെജിറ്റേറിയൻ ആളുകളുടെ ഇത്തരം പ്രവർത്തികളിൽ ഹോട്ടലിൻ്റെ പേര് കളങ്കപ്പെടാറുണ്ടെന്നും പോസ്റ്റിൽ പറയുന്നു. റെസ്റ്റോറന്റിന്റെ നിലപാട് വിശദീകരിച്ചതിനെ പലരും പ്രശംസിച്ചു. ഇത്തരമൊരു സൈൻ ബോർഡ് അസാധാരണമാണെന്നും പലരും കുറിച്ചു. എന്നാൽ ഇതെല്ലാം അനാവശ്യമാണെന്നാണ് ചിലരുടെ കമൻ്റ്.

പുനെ വർഷങ്ങൾക്ക് മുൻപ് തന്നെ ഇങ്ങനെ ബോർഡുകൾ സ്ഥാപിക്കാറുണ്ടെന്നാണ് ഒരു ഉപയോക്താവിൻ്റെ കമൻ്റ്. കൂടെ പുനെയിൽ പ്യൂർ നോൺ വെജ് എന്നെഴുതിയ റെസ്റ്റോറിൻ്റെ ചിത്രവും പങ്കുവച്ചിട്ടുണ്ട്. കംപ്ലീറ്റ്‌ലി നോൺ വെജ് എന്നതിന് പകരം, 'മാംസം വിളമ്പുന്നു( സെർവ്സ് മീറ്റ്)' എന്ന പ്രയോഗം തിരഞ്ഞെടുക്കമായിരുന്നു എന്നാണ് മറ്റൊരു കമൻ്റ്. വ്യക്തമായി സന്ദേശം നൽകുന്നതിനാൽ ഇത്തരം റെസ്റ്റോറൻ്റുകൾ എളുപ്പത്തിൽ ഒഴിവാക്കാൻ കഴിയുമെന്നാണ് മറ്റൊരു ഉപയോക്താവിൻ്റെ കമൻ്റ്.

SCROLL FOR NEXT