Source: X/ ICC Cricket World Cup
CRICKET

വനിതാ ഏകദിന ലോകകപ്പ്: ഇംഗ്ലീഷ് പരീക്ഷ തോറ്റ് ലങ്കൻ വനിതകൾ

ടോസ് നേടിയ ശ്രീലങ്ക ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്.

Author : ന്യൂസ് ഡെസ്ക്

കൊളംബോ: വനിതാ ഏകദിന ലോകകപ്പിൽ ശ്രീലങ്കയെ വൻ മാർജിനിൽ പരാജയപ്പെടുത്തി ഇംഗ്ലണ്ട്. 89 റൺസിൻ്റെ ആധികാരിക ജയമാണ് ഇംഗ്ലീഷ് ടീം നേടിയത്. ടോസ് നേടിയ ശ്രീലങ്ക ആദ്യം ബൗളിങ് തെരഞ്ഞെടുക്കുകയാണ് ചെയ്തത്.

എന്നാൽ നാറ്റ് സ്കൈവർ ബ്രണ്ടിൻ്റെ (117) തകർപ്പൻ സെഞ്ച്വറിയുടെ കരുത്തിൽ ഇംഗ്ലണ്ട് നിശ്ചിത ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 253 റൺസെടുത്തു. താരത്തിൻ്റെ പത്താം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. വനിതാ ഏകദിന ലോകകപ്പിൽ അഞ്ചാമത്തെ സെഞ്ച്വറിയായിരുന്നു ഇത്. ഇതോടെ ലോകകപ്പിൽ ഏറ്റവുമധികം സെഞ്ച്വറി നേടിയവരുടെ പട്ടികയിൽ നാറ്റ് സ്കൈവർ ബ്രണ്ട് മുന്നിലെത്തി.

254 റൺസിൻ്റെ വിജയലക്ഷ്യവുമായി ബാറ്റ് വീശിയ ശ്രീലങ്കൻ വനിതകൾ 45.4 ഓവറിൽ 164 റൺസിന് ഓൾഔട്ടായി. നാലു വിക്കറ്റെടുത്ത സോഫി എക്ലെസ്റ്റോൺ ആണ് ലങ്കൻ ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. നാറ്റ് സ്കൈവർ ബ്രണ്ടും രണ്ട് വിക്കറ്റെടുത്തു. 35 റൺസെടുത്ത ഹസിനി പേരേരയാണ് ശ്രീലങ്കൻ നിരയിലെ ടോപ് സ്കോറർ.

SCROLL FOR NEXT