CRICKET

പ്ലേ ഓഫ് ഉറപ്പിക്കാനായില്ല, പൊരുതിവീണ് ഗുജറാത്ത്; 29 റൺസിന് കൊൽക്കത്തയ്ക്ക് വിജയം

93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍

Author : ന്യൂസ് ഡെസ്ക്

കൊല്‍ക്കത്ത: ഐപിഎൽ സൂപ്പർ പോരാട്ടത്തിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം. പ്ലേ ഓഫ് ഉറപ്പിക്കാനിറങ്ങിയ ഗുജറാത്ത് ടൈറ്റന്‍സിനെ 29 റൺസിനാണ് കൊൽക്കത്ത പരാജയപ്പെടുത്തിയത്. നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 247 എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടൈറ്റൻസിന് 20 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ റൺസ് 218 എടുക്കാനേ കഴിഞ്ഞുള്ളൂ.

ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ , ജോസ് ബട്ട്ലർ, സായ് സുദർശൻ എന്നിവർ ഗുജറാത്തിനായി മികച്ച രീതിയിൽ പൊരുതി എങ്കിലും വിജയത്തിലേക്കെത്തിയില്ല. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത കൊല്‍ക്കത്ത, ഫിന്‍ അലനും അംഗ്രിഷ് രഘുവംശിയും കാമറൂണ്‍ ഗ്രീനും ചേർത്ത വെടിക്കെട്ട് അർധ സെഞ്ച്വറികളുടെ കരുത്തിലാണ് കൂറ്റൻ സ്കോർ ഉയർത്തിയത്.

നിശ്ചിത ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സെടുത്താണ് നൈറ്റ് റൈഡേഴ്സ് ബാറ്റിങ് അവസാനിപ്പിച്ചത്. 93 റണ്‍സെടുത്ത ഫിന്‍ അലനാണ് കൊല്‍ക്കത്തയുടെ ടോപ് സ്കോറര്‍. അംഗ്രിഷ് രഘുവംശി 44 പന്തില്‍ 82 റണ്‍സെടുത്തപ്പോള്‍ കാമറൂണ്‍ ഗ്രീന്‍ 28 പന്തില്‍ 52 റണ്‍സെടുത്തു. ഗുജറാത്തിനായി മുഹമ്മദ് സിറാജും സായ് കിഷോറും ഓരോ വിക്കറ്റെടുത്തു.

ഗിൽ 49 പന്തിൽ ഏഴ് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 85 റൺസാണ് നേടിയത്. ബട്ട്ലർ 35 പന്തിൽ രണ്ട് സിക്‌സറും അഞ്ച് ഫോറുകളും അടക്കം 57 റൺസെടുത്തു. സായ് സുദർശൻ 26 പന്തിൽ രണ്ട് സിക്‌സറും ആറ് ഫോറുകളും അടക്കം 46 റൺസാണ് നേടിയത്. കൊൽക്കത്തയ്ക്ക് വേണ്ടി സുനിൽ നരെയ്ൻ രണ്ട് വിക്കറ്റ് നേടി.

SCROLL FOR NEXT