CRICKET

"ചിലർ ഞങ്ങളെ തെറ്റിദ്ധരിപ്പിച്ചു"; വിവാഹനിശ്ചയം ഉപേക്ഷിച്ച് ഒരു മാസത്തിനിപ്പുറം വീണ്ടും ഒന്നിച്ച് പൃഥ്വി ഷായും ആകൃതിയും

കരിയർ വീണ്ടെടുക്കുന്നതിനായി മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറിയ പൃഥ്വി ഷാ നിലവിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.

Author : ന്യൂസ് ഡെസ്ക്

ഡൽഹി: വിവാഹനിശ്ചയം ഉപേക്ഷിച്ച് ഒരു മാസത്തിനിപ്പുറം അപ്രതീക്ഷിതമായി വീണ്ടും ഒന്നിച്ച് ഇന്ത്യൻ ക്രിക്കറ്റർ പൃഥ്വി ഷായും നടിയും ഇൻഫ്ലുവൻസറുമായ ആകൃതി അഗർവാളും. കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വീണ്ടും ഒന്നിക്കുന്നതായി സ്ഥിരീകരിച്ചത്.

തങ്ങൾക്കിടയിൽ ഉണ്ടായ ആശയക്കുഴപ്പവും തെറ്റിദ്ധാരണയും കാരണമാണ് വിവാഹനിശ്ചയം ഉപേക്ഷിച്ചതെന്നാണ് ഇരുവരുടേയും വിശദീകരണം. മറ്റുള്ളവരുടെ വാക്കുകേട്ട് എടുത്ത ഈ തീരുമാനത്തിൻ്റേയും അതുണ്ടാക്കിയ വിഷമങ്ങളുടെയും പൂർണ ഉത്തരവാദിത്തം താൻ ഏറ്റെടുക്കുന്നതായി ആകൃതി അഗർവാൾ ഇൻസ്റ്റഗ്രാമിലൂടെ വ്യക്തമാക്കി. ഇരുവരും തമ്മിൽ തുറന്നു സംസാരിക്കുകയും പരസ്പരം മനസിലാക്കുകയും ചെയ്ത ശേഷമാണ് വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചതെന്നും പൃഥ്വി ഷാ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ വ്യക്തമാക്കി.

2026 സെപ്തംബറിലായിരുന്നു പൃഥ്വി ഷായും ആകൃതിയും തമ്മിലുള്ള വിവാഹനിശ്ചയം. എന്നാൽ, വ്യത്യസ്ത ലക്ഷ്യങ്ങളും സാഹചര്യങ്ങളും ചൂണ്ടിക്കാട്ടി സെപ്റ്റംബറിൽ ഇരുവരും വേർപിരിയുകയായിരുന്നു. 2018ൽ ഇന്ത്യയ്ക്ക് അണ്ടർ 19 ലോകകപ്പ് കിരീടം നേടിത്തന്ന ക്യാപ്റ്റനാ പൃഥ്വി ഷാ, വെസ്റ്റ് ഇൻഡീസിനെതിരായ അരങ്ങേറ്റ ടെസ്റ്റിൽ തന്നെ സെഞ്ച്വറിയും നേടിയിരുന്നു. കരിയർ വീണ്ടെടുക്കുന്നതിനായി മുംബൈയിൽ നിന്ന് മഹാരാഷ്ട്രയിലേക്ക് മാറിയ പൃഥ്വി ഷാ നിലവിൽ രഞ്ജി ട്രോഫിയിൽ മികച്ച പ്രകടനമാണ് നടത്തുന്നത്.

SCROLL FOR NEXT