CRICKET

RCB vs MI | ഫൈനൽ ഓവർ ത്രില്ലറിൽ ആർസിബിക്ക് 2 വിക്കറ്റ് ജയം; പോയിൻ്റ് ടേബിളിൽ ഒന്നാമത്

ആർസിബി 11 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയർന്നു.

Author : ന്യൂസ് ഡെസ്ക്

റായ്‌പൂർ: ഐപിഎല്ലിൽ മോശം ഫോമിലുള്ള മുംബൈ ഇന്ത്യൻസിനെ 2 വിക്കറ്റിന് തോൽപ്പിച്ച് പോയിൻ്റ് നിലയിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന് ആർസിബി. സൂപ്പർ സൺഡേയിൽ നടന്ന രണ്ടാം മത്സരത്തിൽ ക്രുനാൽ പാണ്ഡ്യയുടെ (46 പന്തിൽ 73) തകർപ്പൻ ബാറ്റിങ് പ്രകടനത്തിൻ്റെ കരുത്തിലാണ് ആർസിബി വിജയം വിജയവഴിയിൽ തിരിച്ചെത്തിയത്.

നേരത്തെ ഗുജറാത്ത് ടൈറ്റൻസിനോടും ലഖ്നൌ സൂപ്പർ ജയൻ്റ്സിനോടും തോറ്റിരുന്ന ആർസിബി 11 മത്സരങ്ങളിൽ നിന്ന് 14 പോയിൻ്റുമായി പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് ഉയരുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈയ്ക്ക് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 166 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. തിലക് വർമ (57), നമൻ ധിർ (47), രോഹിത് ശർമ (22) എന്നിവരുടെ ബാറ്റിങ് പ്രകടനമാണ് മുംബൈ ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. നാല് വിക്കറ്റെടുത്ത ഭുവനേശ്വർ കുമാറിൻ്റെ ബൌളിങ് പ്രകടനമാണ് മുംബൈയുടെ മുന്നേറ്റനിരയെ തകർത്തത്.

മറുപടിയായി ആർസിബി ക്രുനാൽ പാണ്ഡ്യ (73), ജേക്കബ് ബെഥൽ (27), ജിതേഷ് ശർമ (18) എന്നിവരുടെ ബാറ്റിങ് മികവിലാണ് ലക്ഷ്യം കണ്ടത്. അവസാന ഓവറിൽ 15 റൺസാണ് ആർസിബിക്ക് ജയിക്കാൻ വേണ്ടിയിരുന്നത്. രാജ് ബാവ എറിഞ്ഞ 20ാമത്തെ ഓവറിലെ നാലാമത്തെ പന്ത് സിക്സർ പറത്തിയ ഭുവനേശ്വർ കുമാറാണ് മത്സരം ആർസിബിക്ക് അനുകൂലമാക്കി തിരിച്ചത്. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ് വേണമെന്നിരിക്കെ ആർസിബിയുടെ ബാറ്റർ രസിക് സലാം ധർ രണ്ട് റണ്ണുകൾ ഓടിയെടുക്കുകയായിരുന്നു.

SCROLL FOR NEXT