ബിസിസിഐയുടെ ഇംപ്ലാക്ട് പ്ലെയർ മെഡൽ സ്വന്തമാക്കി മലയാളി താരം സഞ്ജു സാംസൺ Source: X/ BCCI
CRICKET

ബിസിസിഐയുടെ 'ഇംപ്ലാക്ട് പ്ലെയർ മെഡൽ' നേടിയ ശേഷം സഞ്ജു സാംസൺ പറഞ്ഞത് കേട്ടോ? വീഡിയോ കാണാം

ബിസിസിഐ പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെ ആണ് സഞ്ജുവിന് ആദരം സമ്മാനിച്ചത്.

Author : ന്യൂസ് ഡെസ്ക്

ദുബായ്: ഏഷ്യ കപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ സൂപ്പർ ഫോർ മത്സരത്തിൽ ബിസിസിഐയുടെ ഇംപ്ലാക്ട് പ്ലെയർ മെഡൽ മലയാളി താരം സഞ്ജു സാംസൺ സ്വന്തമാക്കിയിരുന്നു. ബിസിസിഐ പ്രത്യേകം തയ്യാറാക്കിയ വീഡിയോയിലൂടെ ആണ് സഞ്ജുവിന് ആദരം സമ്മാനിച്ചത്.

മത്സരത്തിൽ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യവെ 23 പന്തുകളിൽ നിന്ന് 39 റൺസ് വാരുകയും, നിർണായക സ്റ്റംപിങ്ങുകളും റണ്ണൌട്ട് ത്രോകളുമായി സഞ്ജു കളം നിറയുകയും ചെയ്തിരുന്നു. നമ്മുടെ സ്വന്തം ചേട്ടന് എന്ന് വിളിച്ചാണ് ടീം ഫിസിയോ യോഗേഷ് പർമാർ സഞ്ജുവിന് മെഡൽ കൈമാറിയത്. നാലാം വിക്കറ്റിൽ തിലക് വർമയ്ക്കൊപ്പം 66 റൺസിൻ്റെ കൂട്ടുകെട്ട് സഞ്ജു പടുത്തുയർത്തിയിരുന്നു.

അഭിമാനം തോന്നുന്നുവെന്നാണ് സഞ്ജു ഇതേക്കുറിച്ച് ആദ്യം പ്രതികരിച്ചത്. ഈ ഡ്രസിങ് റൂമിൽ എല്ലാവർക്കുമൊപ്പം ഇരിക്കുന്നതിൽ അഭിമാനമുണ്ട്. ടീമിന് ഏറ്റവും മികച്ച സംഭാവനകൾ ചെയ്യാനായതിൽ സന്തോഷമുണ്ട്. അത് തുടരാൻ ശ്രമിക്കുമെന്നും സഞ്ജു മറുപടി പ്രസംഗത്തിൽ പറഞ്ഞു.

രാജ്യാന്തര മത്സരങ്ങളിൽ ആറ് തവണ തന്നെ പുറത്താക്കിയ വനിന്ദു ഹസരങ്കയെ സഞ്ജു സിക്സറിന് തൂക്കിയടിക്കുന്നതും കാണികളെ രസിപ്പിച്ചു. മത്സരത്തിലാകെ മൂന്ന് സിക്സും രണ്ട് ഫോറുമാണ് സഞ്ജു പറത്തിയത്. ബിസിസിഐ പുറത്തിറക്കിയ വീഡിയോ താഴെ കാണാം.

SCROLL FOR NEXT