ദുബായ്: ആവേശകരമായ ഏഷ്യൻ പോരിൽ പാകിസ്ഥാനെതിരെ രണ്ട് തകർപ്പൻ ക്യാച്ചുമായി കളം നിറഞ്ഞ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസൺ. മത്സരത്തിൽ പാക് നായകൻ സൽമാൻ അലി ആഗയെ പുറത്താക്കിയ പറക്കും ക്യാച്ചാണ് ഇപ്പോൾ താരം.
ഹുസൈൻ തലാത്തിനെ അക്സറിൻ്റെ പന്തിൽ അനായാസ ക്യാച്ചിലൂടെ സഞ്ജു പുറത്താക്കിയിരുന്നു. അതിന് ശേഷം കുൽദീപിൻ്റെ 16ാം ഓവറിൽ സൽമാൻ ആഗയെ പുറത്താക്കാൻ സഞ്ജു എടുത്ത ശ്രമം അപാരമായിരുന്നു.
വമ്പനടിക്ക് ശ്രമിച്ച ആഗയുടെ ബാറ്റിൽ നിന്ന് ഉയർന്ന പന്ത് അവിശ്വസനീയമായ ഒരു മുഴുനീള ഡൈവിങ്ങിലൂടെ സഞ്ജു കൈപ്പിടിയിൽ ഒതുക്കുകയായിരുന്നു. കീപ്പിങ് പൊസിഷനിൽ നിന്ന് ഓടി വന്ന സഞ്ജു ബുംറയ്ക്ക് അരികിലേക്ക് ഡൈവ് ചെയ്താണ് നിർണായകമായ വിക്കറ്റ് ഇന്ത്യക്ക് നേടി കൊടുത്തത്.