Source: X/ Josh Hazlewood, Cheteshwar Pujara
CRICKET

"ഇനി ദിവസം മുഴുവൻ പന്തെറിഞ്ഞ് ക്ഷീണിക്കേണ്ട, പൂജാര വലിയ തലവേദനയായിരുന്നു"; ആശംസകൾ നേർന്ന് ജോഷ് ഹേസിൽവുഡ്

ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓസീസിൻ്റെ പേസർ ജോഷ് ഹേസിൽവുഡ് ചേതേശ്വർ പൂജാരയ്ക്ക് ആശംസകൾ നേർന്നത്.

Author : ന്യൂസ് ഡെസ്ക്

സിഡ്നി: ക്രിക്കറ്റ് ഗ്രൗണ്ടിൽ തൻ്റെ എക്കാലത്തേയും വലിയ തലവേദനയായിരുന്നു ചേതേശ്വർ പൂജാരയെന്ന് തുറന്നുസമ്മതിച്ച് ഓസ്ട്രേലിയൻ പേസ് ബൗളർ ജോഷ് ഹേസിൽവുഡ്. രാഹുൽ ദ്രാവിഡിന് ശേഷം ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റ് ടീമിൽ വന്മതിലായാണ് ചേതേശ്വർ പൂജാര അറിയപ്പെട്ടിരുന്നത്.

ഞായറാഴ്ച സോഷ്യൽ മീഡിയയിലൂടെ വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഓസീസിൻ്റെ പേസർ ജോഷ് ഹേസിൽവുഡ് ചേതേശ്വർ പൂജാരയ്ക്ക് ആശംസകൾ നേർന്നത്.

"ചേതേശ്വർ പൂജാര, മൈതാനത്ത് എൻ്റെ ഏറ്റവും വലിയ തലവേദന നിങ്ങളായിരുന്നു. ഇപ്പോൾ എനിക്ക് ദിവസം മുഴുവൻ ക്ഷീണിക്കാതെ സ്വതന്ത്രമായി പന്തെറിയാൻ കഴിയും 😂 പൂജാര നിങ്ങൾ നന്നായി കളിച്ചു. ഇനി നിങ്ങളുടെ വിരമിക്കൽ ആസ്വദിക്കൂ. നിങ്ങളുടെ വരാനിരിക്കുന്ന യാത്രയ്ക്ക് ആശംസകൾ," ജോഷ് ഹേസിൽവുഡ് എക്സിൽ കുറിച്ചു.

ഈ വര്‍ഷം ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ പൂജാര തിരിച്ചെത്തുമെന്ന് അഭ്യൂഹങ്ങൾ ഉണ്ടായിരുന്നെങ്കിലും അനുഭവപരിചയം കുറവുള്ള താരങ്ങളെയാണ് ബിസിസിഐ പരിഗണിച്ചത്.

ഇന്ന് സോഷ്യല്‍ മീഡിയയിലൂടെയാണ് പൂജാരയുടെ വിരമിക്കല്‍ പ്രഖ്യാപനം. യുവ താരങ്ങള്‍ക്ക് അവസരം നല്‍കുന്നുവെന്ന പേരില്‍ ചേതേശ്വര്‍ പൂജാരയെ ഏറെ നാളായി സെലക്ടർമാർ ദേശീയ ടീമിലേക്ക് പരിഗണിച്ചിരുന്നില്ല.

103 ടെസ്റ്റുകളില്‍ നിന്നായി 19 സെഞ്ച്വറികള്‍ താരം നേടിയിട്ടുണ്ട്. 2023ല്‍ കെന്നിംഗ്ടണ്‍ ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരത്തിലാണ് പൂജാര അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്.

SCROLL FOR NEXT