SPORTS

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ തലപ്പത്തേക്ക് ഇന്ത്യക്കാരൻ? ;ജയ് ഷാ അധ്യക്ഷനായേക്കുമെന്ന് സൂചന

നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ നവംബറിൽ സ്ഥാനം ഒഴിയുന്നതോടെ ജയ് ഷാ ഐസിസി തലപ്പത്ത് എത്തുമെന്നാണ് റിപ്പോർട്ട്

Author : ന്യൂസ് ഡെസ്ക്

അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ചെയർമാനാകാൻ ബിസിസിഐ സെക്രട്ടറി ജയ് ഷാ. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയോടെയാണ് ഷാ മത്സരിക്കുന്നത്. ഒന്നിലധികം പേരുണ്ടെങ്കില്‍ ഡിസംബറിലായിരിക്കും തെരഞ്ഞെടുപ്പ്.

നിലവിലെ ചെയർമാൻ ഗ്രെഗ് ബാർക്ലെ നവംബറിൽ സ്ഥാനം ഒഴിയുന്നതോടെ ജയ് ഷാ ഐസിസി തലപ്പത്ത് എത്തുമെന്നാണ് റിപ്പോർട്ട്. ഇംഗ്ലണ്ട്, ഓസ്ട്രേലിയ ക്രിക്കറ്റ് ബോർഡുകളുടെ പിന്തുണയോടെ എതിരില്ലാതെയാണ് ഷാ തലപ്പത്തെത്തുന്നത്. ജഗൻ മോഹൻ ഡാൽമിയ, ശരദ് പവാർ, എന്‍. ശ്രീനിവാസന്‍, ശശാങ്ക് മനോഹര്‍ എന്നിവർക്ക് ശേഷം ഐസിസി ചെയർമാനാകുന്ന ഇന്ത്യക്കാരനാകാനാണ് ജയ് ഷാ തയാറെടുക്കുന്നത്.

ചെയര്‍മാന്‍ തെരഞ്ഞെടുപ്പിനുള്ള നടപടിക്രമം രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ പ്രഖ്യാപിച്ചിരുന്നു. നോമിനേഷൻ സമർപ്പിക്കാനുള്ള അവസാന തീയതി 27 ആണ്. ഒന്നിലധികം പേരുണ്ടെങ്കില്‍ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടത്തും. തെരഞ്ഞെടുക്കപ്പെട്ടാൽ ഈ സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാകും ജയ് ഷാ.

കഴിഞ്ഞ ജനുവരിയില്‍ ഇന്തോനേഷ്യയിലെ ബാലിയില്‍ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സിലിന്റെ ജനറല്‍ ബോഡി യോഗത്തിലാണ് ജയ് ഷായെ ഐസിസിയുടെ അടുത്ത ചെയര്‍മാനായി നാമനിര്‍ദേശം ചെയ്യാന്‍ തീരുമാനിച്ചത്.

SCROLL FOR NEXT