fbwpx
കൊടി നാട്ടി ദളപതി; പ്രതിജ്ഞ ചെയ്ത് തമിഴക വെട്രി കഴകം
logo

ന്യൂസ് ഡെസ്ക്

Last Updated : 22 Aug, 2024 12:26 PM

തമിഴ്നാടിന്റെ ക്ഷേമത്തിനായി തന്റെ പാർട്ടി നിലകൊള്ളുമെന്നും, ജാതിമത ഭേദമന്യേ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമെന്നും വിജയ് പറഞ്ഞു

NATIONAL


തമിഴ് നാട്ടിൽ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള തമിഴക വെട്രി കഴകം പാർട്ടിയുടെ പതാകയും പാർട്ടി ഗാനവും പുറത്തിറക്കി. വിപുലമായ ചടങ്ങിൽ നിരവധി പ്രമുഖരാണ് വിജയോടൊപ്പം പങ്കെടുത്തത്. പതാക പ്രകാശന ചടങ്ങിൽ വിജയ് സത്യാവാചകം ചൊല്ലി. തമിഴ്നാടിന്റെ ക്ഷേമത്തിനായി തന്റെ പാർട്ടി നിലകൊള്ളുമെന്നും, ജാതിമത ഭേദമന്യേ സാധാരണക്കാർക്കുവേണ്ടി പ്രവർത്തിക്കുമെന്നും വിജയ് പറഞ്ഞു. എല്ലാവർക്കും തുല്യത എന്നതാണ് പാർട്ടി നയം. തമിഴ് ഭാഷയെ സംരക്ഷിക്കും. സാമൂഹ്യനീതി ഉറപ്പാക്കുമെന്നും, എല്ലാവർക്കും തുല്യ അവകാശം, തുല്യ അവസരം ഉറപ്പാക്കുമെന്നും വിജയ് പതാക പ്രകാശന ചടങ്ങിൽ പറഞ്ഞു.

READ MORE: ബോംബ് ഭീഷണി: മുംബൈ-തിരുവനന്തപുരം വിമാനം അടിയന്തര ലാൻഡിങ് നടത്തി

ചുവപ്പും മഞ്ഞയും നിറങ്ങളിൽ ആനയുടെയും വാകപ്പൂവിൻ്റെയും ചിത്രങ്ങളുള്ള മാതൃകയിലാണ് വിജയുടെ തമിഴക വെട്രി കഴകം പാർട്ടിയുടെ പതാക. എസ് തമനാണ് വിജയുടെ പാർട്ടി ഗാനം സംഗീത സംവിധാനം ചെയ്തിരിക്കുന്നത്.

READ MORE: ആന്ധ്രാ പ്രദേശിലെ ഫാർമ കമ്പനിയിൽ തീപിടിത്തം: 17 മരണം

ചെന്നൈ പുനയൂരിലെ പാർട്ടി ആസ്ഥാനത്ത് വെച്ചാണ് പ്രകാശന ചടങ്ങ് നടന്നത്.

READ MORE: ഭർത്താവിൻ്റെ നില അതീവഗുരുതരം: ബീജമെടുത്ത് സൂക്ഷിക്കാൻ യുവതിക്ക് അനുമതി

NATIONAL
പഹൽഗാം ഭീകരാക്രമണം: 6 മണിക്കൂറിനിടെ കശ്മീർ വിട്ടത് 3,337 ആളുകൾ! അധിക വിമാനസർവീസുകൾ ഒരുക്കി ഏവിയേഷൻ മന്ത്രാലയം
Also Read
user
Share This

Popular

NATIONAL
NATIONAL
പാകിസ്ഥാനെതിരെ കടുത്ത നടപടിക്കൊരുങ്ങി ഇന്ത്യ; നയതന്ത്രബന്ധം വിച്ഛേദിക്കാൻ ആലോചന: സൈനികനടപടിയും പരി​ഗണനയിൽ