OnePlus Nord 5, OnePlus Nord CE 5 മോഡലുകൾ Source: X/ OnePlus Nord 5
TECH

സ്മാർട്ട് ഫോൺ വിപണിയെ തൂഫാനാക്കാൻ രണ്ട് കിടിലൻ മിഡ് റേഞ്ച് ഫോണുകളുമായി വൺപ്ലസ് | OnePlus Nord 5

സാംസങ്, ഓപ്പോ, വിവോ, ഐക്യൂഒ, നത്തിംഗ്, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകൾക്കെല്ലാം വെല്ലുവിളിയാകുന്നതാണ് നോർഡ് സീരീസിലെ പുതിയ ഫോണുകൾ.

Author : ന്യൂസ് ഡെസ്ക്

കഴിഞ്ഞ ദിവസം ചൈനീസ് സ്‌മാര്‍ട്ട്‌ ഫോണ്‍ ബ്രാന്‍ഡായ വൺപ്ലസ് രണ്ട് കിടിലൻ മിഡ് റേഞ്ച് ഹാൻഡ്സെറ്റുകളാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. സാംസങ്, ഓപ്പോ, വിവോ, ഐക്യൂഒ, നത്തിംഗ്, മോട്ടോറോള തുടങ്ങിയ ബ്രാൻഡുകൾക്കെല്ലാം വെല്ലുവിളിയാകുന്നതാണ് നോർഡ് സീരീസിലെ പുതിയ ഫോണുകൾ.

നിരവധി തകർപ്പൻ ഫീച്ചറുകളും പവൾഫുൾ പ്രകടനവുമാണ് വൺപ്ലസ് നോർഡ് 5 (OnePlus Nord 5), വൺപ്ലസ് നോർഡ് സിഇ 5 (OnePlus Nord CE 5) എന്നീ മോഡലുകൾ വാഗ്‍ദാനം ചെയ്യുന്നത്. ഈ ഫോണുകളിൽ ഡ്യുവൽ റിയർ ക്യാമറ, 7100 എംഎഎച്ച് ബാറ്ററി, 80 വാട്സ് ഫാസ്റ്റ് ചാർജർ എന്നിവ ഉണ്ടാകും. വണ്‍പ്ലസ് നോര്‍ഡ് സീരീസ് ഹാൻഡ്‌സെറ്റുകൾ പോക്കോ, ഐക്യുഒ, വിവോ, ഓപ്പോ, നത്തിംഗ്, മോട്ടോറോള എന്നിവയുടെ സ്മാർട്ട്‌ഫോണുകളുമായി മത്സരിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

OnePlus Nord 5: വിലയും ഫീച്ചറുകളും

30,000 രൂപയ്ക്കും 35,000 രൂപയ്ക്കും ഇടയിൽ വിലയാകുന്ന സ്മാർട്ട് ഫോണുകളാണിത്. ഫോണിൽ സ്നാപ്ഡ്രാഗൺ 8s Gen 3 പ്രോസസറും, 7000mAh ബാറ്ററിയുമാണുള്ളത്. ഇത് LPDDR5X റാമുമായി ജോടിയാക്കിയിരിക്കുന്നു. ഗെയിമിംഗിനും മൾട്ടിടാസ്കിംഗിനും മികച്ച പ്രകടനം വൺപ്ലസ് നോർഡ് 5ൽ പ്രതീക്ഷിക്കാം. 100 W വയേർഡ് ഫാസ്റ്റ് ചാർജിങ്ങിനെ ഇത് പിന്തുണയ്ക്കും.

വൺപ്ലസ് നോർഡ് 5ൽ 6.83 ഇഞ്ച് വലിപ്പമുള്ള അമോലെഡ് ഡിസ്പ്ലേയാണുള്ളത്. ക്യാമറയിലേക്ക് വന്നാൽ വലിയ ലെൻസുകൾ തന്നെ നോർഡ് 5ൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഫോണിന് പിന്നിൽ 50 മെഗാ പിക്സൽ സോണി LYT 700 പ്രൈമറി സെൻസർ ഉണ്ടാകും. 8 മെഗാ പിക്സൽ അൾട്രാവൈഡ് ലെൻസും നൽകുമെന്ന് റിപ്പോർട്ടുണ്ട്. ഫോണിൽ സെൽഫി ഷോട്ടുകൾക്കായി ഓട്ടോ ഫോക്കസ് സപ്പോർട്ട് ചെയ്യുന്ന ഫ്രണ്ട് ക്യാമറയുണ്ട്. 50 മെഗാ പിക്സൽ JN5 ഫ്രണ്ട് ക്യാമറ ഈ സെറ്റിൽ പ്രതീക്ഷിക്കാം. സെക്കൻഡിൽ 60 ഫ്രെയിമുകളിൽ 4K വീഡിയോ റെക്കോർഡിങ്ങും സാധ്യമാണ്.

OnePlus Nord CE 5 ഫീച്ചറുകളും വിലയും

ഇനി വൺപ്ലസ് നോർഡ് സീരീസിലെ ബജറ്റ് ഫോണിൽ പ്രതീക്ഷിക്കാവുന്ന ഫീച്ചറുകളും നോക്കാം. 25,000 രൂപയ്ക്ക് താഴെയായിരിക്കും വൺപ്ലസ് നോർഡ് സിഇ 5 ഹാൻഡ്സെറ്റിൻ്റെ വില. 120 Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന 6.77 ഇഞ്ച് സ്ക്രീനായിരിക്കും ഫോണിലുണ്ടാകുക. അതും ഫുൾ HD + AMOLED ഡിസ്‌പ്ലേയിലായിരിക്കും നോർഡ് സിഇ 5 അവതരിപ്പിക്കുന്നത്.

25,000 രൂപ റേഞ്ചിലുള്ള സെറ്റിൽ മീഡിയടെക്കിൻ്റെ ഡൈമെൻസിറ്റി 8350 അപെക്സായിരിക്കും നൽകുക. മിഡ് റേഞ്ച് ഫോണിന് ശക്തമായ പെർഫോമൻസ് ഉറപ്പിക്കാം. 50 മെഗാ പിക്സൽ പ്രൈമറി സെൻസറും 8 മെഗാ പിക്സൽ അൾട്രാവൈഡ് ലെൻസും ഡ്യുവൽ റിയർ ക്യാമറയിലുണ്ട്. ഫോണിന് മുൻവശത്തായി 16 മെഗാ പിക്സൽ സെൽഫി സെൻസർ നൽകിയിട്ടുണ്ട്. ഫോണിൽ 7,100 mAh ബാറ്ററിയായിരിക്കും കൊടുക്കുന്നത്. ഇതിന് 80 W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ടാകും. IP54 റേറ്റിംഗും വൺപ്ലസ് നോർഡ് സിഇ 5ൽ പ്രതീക്ഷിക്കാം.

SCROLL FOR NEXT