വണ്‍ പ്ലസ് എന്‍ സീരീസിലെ ആദ്യ മോഡലായ എന്‍6 ലോഞ്ച് ചെയ്തു. മികച്ച ബാറ്ററി ബാക്ക്അപ്പോടു കൂടി എത്തുന്ന ഫോണിന് ഇന്ത്യയിൽ 22,999 മുതലാണ് വില ആരംഭിക്കുന്നത്. വണ്‍ പ്ലസിന്റെ നോര്‍ഡ് ലൈന്‍ അപ്പിനും താഴെയാണ് വണ്‍പ്ലസ് എന്‍ 6 സീരീസ് വരുന്നത്. 4 ജിബി റാം, 128 ജിബി സ്‌റ്റോറേജ് എന്നിവയുള്ള വേരിയന്റിനാണ് 22,999 രൂപ വില വരുന്നത്. 6 ജിബി റാം, 128 ജിബി സ്റ്റോറേജ് വരുന്ന ഫോണിന് 24,999 രൂപയാണ് വില.
അഫോര്‍ഡബിള്‍ വിലയില്‍ വരുന്ന ഫോണിന്റെ ബാറ്ററിയാണ് ഹൈലൈറ്റ്. ഒക്ടാ കോര്‍ മീഡിയ ടെക് ഡൈമന്‍സിര്‌റി 6000 സീരീസ് ചിപ്‌സെറ്റ് വരുന്ന ഫോണിന് 45 വാട്ട്‌സ് വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങ് ആണ് നല്‍കിയിരികുന്നത്. ഇതില്‍ 8000 എംഎഎച്ച് ആണ് ബാറ്ററി ബാക്ക് അപ്പ് വരുന്നത്.
ലോഞ്ച് ഓഫര്‍
ഇന്ത്യയില്‍ വില്‍പ്പനയ്‌ക്കെത്തുന്ന ആദ്യ ദിവസം 1000 രൂപ കിഴിവ് നല്‍കും. എസ്ബിഐ, ആക്‌സിസ് ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് 2000 രൂപ വരെ ബാങ്ക് ഓഫറുകളും ഉണ്ടാകും. ആമസോണില്‍ ജൂലൈ നാല് മുതല്‍ വില്‍പ്പന ആരംഭിക്കും. ഫ്രഷ് മിന്റ്, മിഡ്‌നൈറ്റ് ഗ്രീന്‍ എന്നിങ്ങനെയുള്ള നിറങ്ങളിലാണ് ഫോണ്‍ ലഭ്യമാവുക. ആറ് മാസം വരെ നോ കോസ്റ്റ് ഇംഎംഐ ഓപ്ഷനുകളും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
ഡിസൈന്‍, ഡിസ്‌പ്ലേ
വണ്‍പ്ലസ് എന്‍6 ന്റെ ബാറ്ററി അടക്കം 6.75 ഇഞ്ച് എച്ച്ഡി എല്‍സിഡി പാനല്‍ ആണ് നല്‍കിയിരിക്കുന്നത്. 120 ഹെഡ്‌സ് റിഫ്രഷ് റേറ്റും 1200 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസും നല്‍കുന്നു.
ഡസ്റ്റ്, വാട്ടര്‍ റെസിസ്റ്റന്റ് ആണെന്ന് കാണിക്കുന്ന ഐപി 65 റേറ്റിങ്ങും നല്‍കിയിട്ടുണ്ട്. എംഐഎല്‍-എസ്ടിഡി 810 എച്ച് ഡ്യൂറബിലിറ്റി സ്റ്റാന്‍ഡേര്‍ഡും നല്‍കിയിരിക്കുന്നു. ഈ വിലയില്‍ ഇത്രയും ഫീച്ചറുകള്‍ അപൂര്‍വമാണ്.
ക്യാമറ, സോഫ്റ്റ്‌വെയര്‍
സിംഗിള്‍ 50 മെഗാപിക്‌സല്‍ റിയര്‍ ക്യാമറയാണ് നല്‍കിയിരിക്കുന്നത്. ഇതില്‍ 1.8 ഫാസ്റ്റ് അപേര്‍ച്ചറും 10 x വരെ ഡിജിറ്റല്‍ സൂമിങ്ങഉം എട്ട് മെഗാപിക്‌സല്‍ ഫ്രണ്ട് ക്യാമറയും നല്‍കിയിരിക്കുന്നു. 60 എഫ്പിഎസ് വരുന്ന 1080 പിക്‌സല്‍ വീഡിയോ റെക്കോര്‍ഡിങ്ങും ഫോണിന് നല്‍കിയിരിക്കുന്നു.