TECH

വര്‍ക്ക് ഫ്രം ഹോമിന് നിയന്ത്രണം; ഓഫീസ് അറ്റന്‍ഡന്‍സ് കുറഞ്ഞവരുടെ ശമ്പള വര്‍ധന തടഞ്ഞ് ടിസിഎസ്

വര്‍ക്ക് ഫ്രം ഹോം കുറച്ച് ആഴ്ചയില്‍ ഓഫീസില്‍ കൃത്യമായ ഇടവേളകളില്‍ ഓഫീസില്‍ എത്തണമെന്ന് കര്‍ശനമാക്കിയിരുന്നു.

Author : കവിത രേണുക

വര്‍ക്ക് ഫ്രം ഹോം നിയമങ്ങളില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന് പിന്നാലെ തൊഴിലാളികള്‍ക്ക് വര്‍ഷത്തില്‍ നല്‍കി വന്നിരുന്ന ശമ്പള വര്‍ധന നിര്‍ത്തിവച്ച് ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസ് (ടിസിഎസ്). ഫര്‍ക്ക് ഫ്രം ഹോം കുറച്ച് ആഴ്ചയില്‍ ഓഫീസില്‍ കൃത്യമായ ഇടവേളകളില്‍ ഓഫീസില്‍ എത്തണമെന്ന് കര്‍ശനമാക്കിയിരുന്നു.

നിലവിലെ വര്‍ക്ക് ഫ്രം ഓഫീസ് അറ്റന്‍ഡന്‍സില്‍ കൃത്യമായ ഹാജര്‍ ഇല്ലാത്തവരുടെ ശമ്പള വര്‍ധനവാണ് തടഞ്ഞു വച്ചിരിക്കുന്നത്. തൊഴിലാളികളുടെ ശമ്പള വര്‍ധന എപ്പോള്‍ പൂര്‍ത്തീകരിക്കുമെന്നതിനെക്കുറിച്ചും കമ്പനി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല.

ജീവനക്കാരുടെ തൊഴില്‍ വാര്‍ഷികവുമായി ബന്ധപ്പെടുത്തിയാണ് ശമ്പള വര്‍ധനവ് നല്‍കുക. ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ ശമ്പളവര്‍ധനവുള്ള ജീവനക്കാര്‍ക്ക് അത് ഔദ്യോഗികമായി ഇ-മെയിലിലൂടെ അറിയിക്കും. എന്നാല്‍ 2022 മുതല്‍ തന്നെ ഇത്തരത്തിലുള്ള വാര്‍ഷിക അപ്രൈസലുകള്‍ കമ്പനി നിര്‍ത്തലാക്കിയിരുന്നു.

2026 സാമ്പത്തിക വര്‍ഷത്തിലെ രണ്ടാം പാദം ഓഫീസില്‍ നിന്നുള്ള അറ്റന്‍ഡന്‍സ് പൂര്‍ത്തിയാക്കാത്തവരുടെ ശമ്പള വര്‍ധനയാണ് തടഞ്ഞു വച്ചിരിക്കുന്നതെന്ന് കമ്പനിയുടെ ആഭ്യന്തര വിനിമയ റിപ്പോര്‍ട്ട് അടിസ്ഥാനമാക്കി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2025 ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയം കൂടി ഉള്‍പ്പെടുത്തിയാണ് റിപ്പോര്‍ട്ട്.

SCROLL FOR NEXT