പ്രതീകാത്മക ചിത്രം Source: Freepik
TECH

ക്വാളിറ്റിയുള്ള ബജറ്റ് ഫ്രണ്ട്‌ലി ടിവികളാണോ നോക്കുന്നത്? 25000 രൂപയ്ക്ക് താഴെ വിലവരുന്ന ഇന്ത്യയിലെ ടോപ് 5 സ്മാര്‍ട്ട് ടിവികള്‍

25,000 രൂപയ്ക്കകത്ത് വില വരുന്ന, ഗൂഗിള്‍ ടിവി, ഡോള്‍ബി ഓഡിയോ, ക്വുഎല്‍ഇഡി ഡിസ്‌പ്ലേ അടക്കമുള്ള ഫീച്ചറുകളോടെ 32 ഇഞ്ച് വരുന്ന ടിവികള്‍ ഇന്ന് ലഭ്യമാണ്.

Author : ന്യൂസ് ഡെസ്ക്

ഇന്നത്തെ കാലത്ത് ഒരു സ്മാര്‍ട്ട് ടിവി സ്വന്തമാക്കല്‍ ഒന്നും അത്ര വലിയ കാര്യമല്ല. ചെറിയ വില മുതല്‍ ലക്ഷങ്ങള്‍ വരെ വിലവരുന്ന വിവിധ മോഡലുകളിലും ബ്രാന്‍ഡുകളിലുമുള്ള ടിവികള്‍ ഇന്ന് വിപണിയില്‍ ലഭ്യമാണ്. എന്നാല്‍ ഇതില്‍ നിന്ന് നമുക്ക് വേണ്ട മികച്ച, എന്നാല്‍ ബജറ്റ് ഫ്രണ്ട്‌ലിയായിട്ടുള്ള ടിവികള്‍ എങ്ങനെ തെരഞ്ഞെടുക്കാമെന്നത് വലിയ ഒരു പ്രയത്‌നം തന്നെയാണ്.

25,000 രൂപയ്ക്കകത്ത് വില വരുന്ന, ഗൂഗിള്‍ ടിവി, ഡോള്‍ബി ഓഡിയോ, ക്വുഎല്‍ഇഡി ഡിസ്‌പ്ലേ അടക്കമുള്ള ഫീച്ചറുകളോടെ 32 ഇഞ്ച് വരുന്ന ടിവികള്‍ ഇന്ന് ലഭ്യമാണ്. പെര്‍ഫോര്‍മന്‍സും ഡിസൈനും വിലയും അടക്കം നോക്കിയാല്‍ ബജറ്റ് സൗഹൃദമായി നമുക്ക് തെരഞ്ഞെടുക്കാവുന്ന ടിവികള്‍ ഇവയൊക്കെയാണ്;

LG LR570 സീരീസ് (32'', എല്‍ഇഡി, WebOS)

നെറ്റ് ഫ്‌ളിക്‌സ്, പ്രൈം വീഡിയോ, യൂട്യൂബ് എന്നീ ആപ്പുകളുടെ പിന്തുണയോടെ 32 ഇഞ്ചില്‍ വരുന്ന എല്‍ജിയുടെ മോഡല്‍ WebOS എക്‌സ്പീരിയന്‍സാണ് നല്‍കുന്നത്. കളറും കോണ്‍ട്രാസ്റ്റും ഇംപ്രൂവ് ചെയ്യുന്നതിനായി ടിവിയില്‍ ഡയനാമിക് കളര്‍ എന്‍ഹാന്‍സറും ആക്ടീവ് എച്ച് ഡി ആറുമുണ്ട്. ഇത് എച്ച് ഡി റെഡി റെസല്യൂഷനില്‍ മികച്ച ദൃശ്യമികവ് നല്‍കുന്നു. അലക്‌സ, ഗൂഗിള്‍ അസിസ്റ്റന്റ് എന്നീ സംവിധാനങ്ങള്‍ നല്‍കുന്നതിനൊപ്പം മികച്ച ശബ്ദം ആസ്വാദകര്‍ക്ക് ലഭിക്കുന്നതിനായി ഡോള്‍ബി ഓഡിയോ ആണ് ടിവിയില്‍ സെറ്റ് ചെയ്തിരിക്കുന്നത്.

2 HDMI പോര്‍ട്ടുകള്‍, 1 USB പോര്‍ട്ട്, സ്‌ക്രീന്‍ മിററിങ് ശേഷി തുടങ്ങി അടിസ്ഥാന ആവശ്യങ്ങളെല്ലാം ടിവിക്ക് നല്‍കിയിരിക്കുന്നു. മിനിമല്‍ ഡിസൈനില്‍ വരുന്ന ടിവി ചെറിയ റൂമുകളില്‍ താമസിക്കുന്നവര്‍ക്ക് എളുപ്പം വയ്ക്കാവുന്നതാണ്. 21,240 രൂപയാണ് വില.

സാംസങ് XXL സീരീസ് (32'', HD, Tizen)

ടൈസണ്‍ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിര്‍മിച്ച സാംസങ് XXL 2025 മോഡല്‍ വേഗത്തിലുള്ള ബൂട്ടിങ്ങും ആപ്പ് നാവിഗേഷനും നല്‍കുന്നു. വൈഡ് കളര്‍ എന്‍ഹാന്‍സറും അള്‍ട്രാ ക്ലീന്‍ വ്യൂവുമാണ് ഡിസ്‌പ്ലേ നല്‍കുന്നത്. ഇത് പിക്ചര്‍ ക്ലാരിറ്റി കൂട്ടുന്നതിനൊപ്പം നോയിസ് കുറയ്ക്കുകയും ചെയ്യുന്നു. മിറാകാസ്റ്റിലൂടെ സ്‌ക്രീന്‍ മിററിംഗ് ചെയ്യാനാകും. ജിയോ ഹോട്‌സ്റ്റാര്‍, യൂട്യൂബ് അടക്കമുള്ള വിവിധ ആപ്പ് സൗകര്യങ്ങളും ലഭ്യമാണ്. 17,900 രൂപയാണ് ഇതിന്റെ വില.

TCL S5500 സീരീസ് ( 32'', ഫുള്‍ എച്ച് ഡി, ഗൂഗിള്‍ ടിവി)

മാര്‍ക്കറ്റില്‍ നിലവിലുള്ള എച്ച് ഡി റെഡി ഓപ്ഷന്‍സില്‍ ഫുള്‍ എച്ച് ഡി റെസല്യൂഷന്‍ വാഗ്ദാനം ചെയ്യുന്ന ടിവിയാണ് TCL S5500. മെലിഞ്ഞ മെറ്റാലിക് ബോര്‍ഡറോട് കൂടിയ ഡിസൈനില്‍ വരുന്ന ടിവി ഒരു പ്രീമിയം ലുക്ക് നല്‍കുന്നു. ഗൂഗിള്‍ ടിവി, ബില്‍ട്ട് ഇന്‍ ക്രോംകാസ്റ്റ്, ഗൂഗിള്‍ അസിസ്റ്റന്റ് വഴിയുള്ള ഗൂഗിള്‍ സെര്‍ച്ച് തുടങ്ങിയ ഫീച്ചറുകള്‍ നല്‍കുന്നതോടൊപ്പം പ്ലേസ്റ്റോര്‍ വഴി മറ്റു ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുകയും ചെയ്യാം. സാധാരണ എച്ച്ഡി റെഡി ടിവികളേക്കാള്‍ പിക്ചര്‍ ക്വാളിറ്റി ടിസിഎല്‍ എസ്55000 സീരീസിനുണ്ട്. ഡുവല്‍ ബാന്‍ഡ് വൈ ഫൈ ഫീച്ചറും ടിവിയെ വ്യത്യസ്തമാക്കുന്നു. ടിവി നിലവില്‍ 23,990 രൂപയ്ക്കാണ് ഇപ്പോള്‍ വില്‍ക്കുന്നത്.

ഷവോമി Mi A സീരീസ് (32'', HD ready, ഗൂഗിള്‍ LED ടിവി)

ഷവോമി Mi സ്മാര്‍ട്ട് ടിവി എ സീരീസ് പാച്ച് വാള്‍ ഇന്റര്‍ഫേസോടുകൂടിയ ഗൂഗിള്‍ ടിവി അടക്കം നല്‍കുന്ന നിലവിലെ ഏറ്റവും ബജറ്റ് സ്മാര്‍ട്ട് ടിവിയാണ്. 32 ഇഞ്ച് വരുന്ന ടിവിയില്‍ എച്ച് ഡി റെഡി സപ്പോര്‍ട്ടും ഡോള്‍ബി ഓഡിയോയുമാണ് നല്‍കിയിരിക്കുന്നത്. മൂന്ന് HDMI പോര്‍ട്ടുകളും രണ്ട് യുഎസ്ബി പോര്‍ട്ടുകളും ഡുവല്‍ ബാന്‍ഡ് വൈഫൈയും നല്‍കുന്നു. ഗൂഗിള്‍ അസിസ്റ്റന്റ് ആണ് വോയിസ് സെര്‍ച്ചിന് നല്‍കുന്നത്. മിനിമല്‍ ഡിസൈനില്‍ വരുന്ന ടിവിക്ക് 24,999 രൂപയാണ് വില.

VW Pro സീരീസ് (32', QLED, ഗൂഗിള്‍ ടിവി)

VW Pro സീരീസ് ഗൂഗിള്‍ ടിവിയും, പ്ലേ സ്റ്റോറിലെ മുഴുവന്‍ ആപ്പുകള്‍ക്കും ആക്‌സസും ക്രോംകാസ്റ്റും ഗൂഗിള്‍ അസിസ്റ്റന്റിലൂടെ വോയിസ് കണ്‍ട്രോള്‍ സംവിധാനവും നല്‍കുന്നു. സ്ലിം ഫ്രെയിമില്‍ വരുന്ന ടിവികള്‍ക്ക് സ്മാര്‍ട്ട് റിമോര്‍ട്ടും നല്‍കുന്നു. 2 HDMI പോര്‍ട്ടും 1 USB പോര്‍ട്ടും വൈഫൈ യും നല്‍കുന്നു. പിക്ചര്‍ ക്വാളിറ്റിയില്‍ പ്രാധാന്യം നല്‍കുന്ന ആളുകള്‍ക്ക് ഇത് ഒരു മികച്ച അനുഭവമായിരിക്കും നല്‍കുക. നിലവില്‍ 22,999 രൂപയാണ് വില.

SCROLL FOR NEXT