fbwpx
ബ്ലാക്ക് ഇങ്കിൽ എഴുതിയ ചെക്കുകൾ ബാങ്കുകൾ സ്വീകരിക്കില്ലെ?
logo

ലിന്റു ഗീത

Posted : 31 Jan, 2025 02:34 PM

2025 ജനുവരി 14-ലെ ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിലെ വാർത്തയാണ് വൈറൽ പോസ്റ്റിലുള്ളത്

FACT CHECK


സുരക്ഷാ ഫീച്ചറുകൾ വർധിപ്പിക്കുന്നതിന്റെ ഭാ​ഗമായി ബ്ലാക്ക് ഇങ്കിൽ എഴുതിയ ചെക്കുകൾ ഇന്ത്യൻ ബാങ്കുകൾ ഇനി സ്വീകരിക്കില്ലെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ ഒരു വാർത്ത പ്രചരിക്കുന്നുണ്ട്. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ വക്താവ് ടൈംസ് ഓഫ് ഇന്ത്യയിൽ നൽകിയ ലേഖനത്തിലെ പ്രസ്താവനയാണ് ഈ അവകാശവാദത്തിന് കാരണമായി പറയുന്നത്. എന്താകും വാർത്തയുടെ യഥാർഥ വസ്തുത.


ALSO READ: ഇപിഎഫ്, യുപിഐ മുതൽ എൽപിജി വില വരെ; പുതുവർഷത്തിൽ നമ്മുടെ സാമ്പത്തിക ഇടപാടുകളെ സ്വാധീനിക്കുന്ന മാറ്റങ്ങൾ അറിയാം...


2025 ജനുവരി 14-ലെ ടൈംസ് ഓഫ് ഇന്ത്യയുടെ മുംബൈ പതിപ്പിലെ വാർത്തയാണ് വൈറൽ പോസ്റ്റിലുള്ളത്. എന്നാൽ പരിശോധനയിൽ അത്തരം പരാമർശമുള്ള ഒരു ലേഖനവും ആ പതിപ്പിൽ കണ്ടെത്താൻ കഴിഞ്ഞില്ല. കുടാതെ ആർബിഐ അത്തരത്തിലുള്ള ഒരു അറിയിപ്പും നൽകിയിട്ടില്ലെന്നും കണ്ടെത്തി. ചെക്കുകൾ പൂരിപ്പിക്കുന്നതിന് പ്രത്യേക മഷി ഉപയോ​ഗിക്കണമെന്ന് നിർദ്ദേശിക്കുന്ന ഒരറിയിപ്പും ഔദ്യേ​ഗിക വെബ്‌സൈറ്റിൽ ആർബിഐ നൽകിയില്ല.


FAQ ലിസ്റ്റിലെ പോയിൻ്റ് 8, ഒരു ചെക്ക് എഴുതുന്നതിന് പ്രത്യേക മഷിയുടെ ആവശ്യമില്ലെന്നും വ്യക്തമാക്കുന്നുണ്ട്. പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ വസ്തുതാ പരിശോധനാ വിഭാഗവും വൈറൽ ക്ലെയിം വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വാ​ദങ്ങൾ എല്ലാം തെറ്റാണ്.


KERALA
പിന്നില്‍ അന്ധവിശ്വാസമോ? ദേവേന്ദുവിന്റെ കൊലപാതകത്തില്‍ ദുരൂഹത തുടരുന്നു
Also Read
user
Share This

Popular

KERALA
CRICKET
സോളാര്‍ തട്ടിപ്പ് കേസ്: കോഴിക്കോട് രജിസ്റ്റര്‍ ചെയ്ത കേസില്‍ സരിത നായര്‍ അടക്കം മൂന്ന് പേരെ വെറുതെവിട്ടു