fbwpx
'പുഷ്പ 2ല്‍ നീ നിന്റെ വിശ്വരൂപം കാണിച്ചു'; അല്ലു അര്‍ജുനെ കുറിച്ച് ദേവി ശ്രീ പ്രസാദ്
logo

ന്യൂസ് ഡെസ്ക്

Posted : 25 Nov, 2024 11:42 AM

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂള്‍, പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗമാണ്

TELUGU MOVIE


അല്ലു അര്‍ജുന്‍ ചിത്രമായ പുഷ്പ 2 ദി റൂളിന് ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുകയാണ്. ഞായറാഴ്ച്ച ചെന്നൈയില്‍ വെച്ച് നടന്ന പരിപാടിയില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ശ്രീലീലയുള്ള കിസ്സിക് എന്ന ഗാനം റിലീസ് ചെയ്തിരുന്നു. പരിപാടിയില്‍ ചിത്രത്തിന്റെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ് പുഷ്പയിലെ അല്ലു അര്‍ജുന്റെ പ്രകടനത്തെ കുറിച്ചും സിനിമയെ കുറിച്ചും സംസാരിച്ചു.

'നിങ്ങളെല്ലാവരും പുഷ്പ 1 ഒരു ഉത്സവം പോലെ ആഘോഷിച്ചു. ഇപ്പോള്‍ പുഷ്പ 2 നിങ്ങള്‍ റിലീസിന് മുന്‍പ് തന്നെ ഉത്സവമാക്കിയിരിക്കുകയാണ്. പുഷ്പ 1 ബ്ലോക്ബസ്റ്റര്‍ ആക്കിയതിന് ലോകമെമ്പാടുമുള്ള പ്രേക്ഷകര്‍ക്ക് നന്ദി. എല്ലാവര്‍ക്കും ദൈവം അവരുടെ കരിയറില്‍ ഒരു മികച്ച ചാന്‍സ് നല്‍കും. എനിക്ക് അത് ലഭിച്ചത് പുഷ്പ 1ലാണ്. രണ്ടാം ഭാഗത്തിനായി ഞാന്‍ ആവേശത്തിലാണ്. സുകുമാര്‍ ഫൈനല്‍ മിക്‌സിങുമായി തിരക്കിലായതിനാല്‍ വന്നില്ല. അദ്ദേഹത്തിന് വേണ്ടി സംസാരിക്കുന്നത് ഞാനാണ്', ദേവി ശ്രീ പ്രസാദ് പറഞ്ഞു.

'എനിക്ക് നിങ്ങളോട് ഒരു കാര്യം പറയാനുണ്ട്. പുഷ്പ ദി റൂളിന്റെ ഫസ്റ്റ് ഹാഫ് കണ്ട ശേഷം ഞാന്‍ പറഞ്ഞ കാര്യമാണിത്. അടുത്ത കാലത്ത് ഇറങ്ങിയ സിനിമകളില്‍ ഏറ്റവും മികച്ചതായിരിക്കും പുഷ്പ 2. സെക്കന്റ് ഹാഫ് കൂടെ കണ്ടപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടു പോയി. ബണ്ണി എനിക്ക് ഇവരുടെ എല്ലാം മുന്നില്‍ വെച്ച് നിന്നോട് ഒരു കാര്യം പറയാനുണ്ട്. നീ നിന്റെ വിശ്വരൂപം ഈ സിനിമയില്‍ കാണിച്ചിട്ടുണ്ട്. സിനിമ കണ്ട് ഇഷ്ടപ്പെട്ട ഒരാള്‍ എന്ന നിലയ്ക്കാണ് ഞാന്‍ സംസാരിക്കുന്നത്. ഞാന്‍ ഇപ്പോള്‍ ഒരു സിനിമ ആരാധകനായാണ് സംസാരിക്കുന്നത്. ബണ്ണി നീ മികച്ച ജോലിയാണ് ചെയ്തിരിക്കുന്നത്', ദേവി ശ്രീ പ്രസാദ് കൂട്ടിച്ചേര്‍ത്തു.

സുകുമാര്‍ സംവിധാനം ചെയ്ത പുഷ്പ 2 ദി റൂള്‍, പുഷ്പ ദി റൈസിന്റെ രണ്ടാം ഭാഗമാണ്. അല്ലു അര്‍ജുന്‍, ഫഹദ് ഫാസില്‍, രശ്മിക മന്ദാന എന്നിവരാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങള്‍. മൈത്രി മൂവീസും സുകുമാര്‍ റൈറ്റിംഗ്‌സും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്.


KERALA
വീട് തുറന്ന് അകത്ത് കടന്നപ്പോള്‍ കണ്ടത് തുറന്നു കിടക്കുന്ന ലോക്കര്‍; മോഷ്ടാക്കള്‍ രക്ഷപ്പെട്ടത് ട്രെയിന്‍ വഴിയെന്ന് നിഗമനം
Also Read
user
Share This

Popular

NATIONAL
KERALA
ഭരണഘടനയുടെ ആമുഖത്തില്‍ നിന്നും സോഷ്യലിസ്റ്റ്, സെക്യുലർ എന്നീ പദങ്ങൾ ഒഴിവാക്കാനാകില്ല; ഹർജികള്‍ തള്ളി സുപ്രീം കോടതി